പത്തനംതിട്ട: അടൂർ ചൂരക്കോട് ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം. ശ്രീകോവിലിന്റെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന നാല് കാണിക്ക വഞ്ചികൾ പൊട്ടിച്ചാണ് മോഷ്ടാവ് പണം കവർന്നത്. രാവിലെ നടതുറക്കാൻ എത്തിയ പൂജാരി കുത്തിത്തുറന്ന നിലയിൽ കണിക്ക വഞ്ചി കാണുകയായിരുന്നു. പിന്നാലെ മോഷണ വിവരം സമീപവാസികളെ അറിയിക്കുകയായിരുന്നു.
ശ്രീകോവിലിന്റെ പൂട്ടു പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയതെന്ന് ക്ഷേത്രം ശാന്തി പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരാളാണോ ഒന്നിൽ കൂടുതൽ ആളുകൾ മോഷണത്തിൽ പങ്കുച്ചേർന്നിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പരിശോധിച്ചു വരികയാണ്.