20-ാം നൂറ്റാണ്ടിൽ ഏഷ്യയെ സ്വാധീനിച്ചവരിലെ പ്രമുഖൻ; ഭാരതരത്ന ലഭിക്കുന്ന രണ്ടാമത്തെ മലയാളി; ഭാരതത്തെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച അതുല്യ പ്രതിഭ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

20-ാം നൂറ്റാണ്ടിൽ ഏഷ്യയെ സ്വാധീനിച്ചവരിലെ പ്രമുഖൻ; ഭാരതരത്ന ലഭിക്കുന്ന രണ്ടാമത്തെ മലയാളി; ഭാരതത്തെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച അതുല്യ പ്രതിഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 01:25 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നാണ് കാർഷിക ശാസ്ത്രജ്ഞനും മലയാളിയുമായ എം.എസ് സ്വാമിനാഥൻ അറിയപ്പെടുന്നത്. രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയ്‌ക്ക് രാജ്യം ഭാരത രത്ന പ്രഖ്യാപിക്കുമ്പോൾ‌ മലയാളിക്ക് ഇത് ഇരട്ടി മധുരമാണ്. എംജിആറിന് ശേഷം ഭാരതരത്ന ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ് സ്വാമിനാഥൻ. ഇന്ത്യയുടെ കാർഷിക ജാതകം തിരുത്തി കുറിച്ച മഹാപ്രതിഭയ്‌ക്ക് മരണാനന്തര ബഹുമതി ആയാണ് രാജ്യത്തെ പരമോന്നത ബഹുമതി നൽകുന്നത്.

ടൈം മാ​ഗസിൻ അവലോകന പ്രകാരം 20-ാം നൂറ്റാണ്ടിൽ ഏഷ്യ കണ്ടതിൽ വച്ച് ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു എം.എസ് സ്വാമിനാഥൻ. 1925 ഓ​ഗസ്റ്റ് ഏഴിന് ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം. കുഭകോണത്തായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഇന്നത്തെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സൂവോളജിയിലും കോയമ്പത്തൂർ അ​ഗ്രികൾച്ചറൽ കോളേജിൽ നിന്ന് കൃഷിയിലും അദ്ദേഹം ബിരുദം കരസ്ഥമാക്കി. 1949-ൽ ഇന്ത്യൻ അ​ഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സൈറ്റോ ജനറ്റിക്സിൽ ബിരുദാനന്തരബിരുദവും സ്വാമിനാഥൻ കരസ്ഥമാക്കി. തുടർന്ന് കേംബ്രിഡ്ജിൽ നിന്ന് പിഎച്ച്ഡി നേടി.

പരിസ്ഥിതിക്ക് ഇണങ്ങും വിധത്തിലുള്ളതും വർദ്ധിച്ച ഉത്പാദന ശേഷിയുള്ളതുമായ വിത്തിനങ്ങൾ വികസിപ്പിച്ച് കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. 1943-ൽ ബം​ഗാൾ ക്ഷാമകാലത്ത് നിരവധി മനുഷ്യർ പട്ടിണിയിൽ അകപ്പെട്ട് മരണത്തിന് കീഴ്പ്പെടുന്നത് സ്വാമിനാഥന്റെ ശ്രദ്ധയിൽപ്പെട്ടു. അവിടെ നിന്നും രാജ്യത്ത് വിപ്ലവം ജനിക്കുകയായിരുന്നു.

രാജ്യത്തെ പട്ടിണിയിൽ നിന്നും ദാരിദ്രത്തിൽ നിന്നും മുക്തമാക്കണമെന്നും അതിനായി ജീവൻ ത്യജിക്കുകയും ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഭാരതത്തെ കാർഷിക ഉന്നതിയിലേക്കും സ്വയംപര്യപ്തതയിലേക്കും നയിച്ചത്. 1954-ൽ കട്ടക്കിലെ സെൻട്രൽ‌ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി. 1966-ൽ ഇന്ത്യൻ അ​ഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പദവി. 1972-വരെ ഈ പദവിയിൽ തുടർന്നു.

1972 മുതൽ 79 വരെ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ആസൂത്രണ കമ്മീഷൻ അം​ഗവുമായി. 1982-ൽ ഫിലിപ്പെെൻസിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യക്കാരനായ ആദ്യത്തെ ഡയറക്ടറായി. 1987-ൽ കാർഷിക രം​ഗത്തെ നോബേൽ സമ്മാനം എന്നറിയപ്പെടുന്ന വേൾഡ് ഫുഡ് പ്രൈസും അദ്ദേഹം കരസ്ഥമാക്കി.

Tags: Bharat RatnaMS Swaninathan
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies