തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലാ വിജയന്റെ ചികിത്സ ചെലവുകൾക്ക് അനുവദിച്ചത് 2,69,434 രൂപ. 2023 ജൂലൈ 24 മുതൽ ആഗസ്റ്റ് 2 വരെയുള്ള കാലേയളവിൽ നടത്തി ചികിത്സയുടെ തുകയാണിത്. പൊതുഭരണവകുപ്പാണ് തുക അനുവദിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പെൻഷൻ നൽകാൻ കൂടി പണമില്ലന്ന് ആവർത്തിക്കുന്നതിനിടയിലാണ് സർക്കാർ 2.7 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സാ ചെലവായി നൽകിയിട്ടുള്ളത്.