കുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മാപ്പ് നൽകി; വിവാദം കനത്തതോടെ രാജി വച്ച് പ്രസിഡന്റ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മാപ്പ് നൽകി; വിവാദം കനത്തതോടെ രാജി വച്ച് പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2024, 11:49 am IST
Facebook
Twitter
WhatsAppTelegram

ബുഡാപെസ്റ്റ്: കുട്ടികൾക്കെതിരായ ലൈം​ഗിക അതിക്രമ കേസിലെ പ്രതിക്ക് മാപ്പ് നൽകിയ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിൽ സ്ഥാനമൊഴിഞ്ഞ് ഹം​ഗേറിയൻ പ്രസിഡന്റ് കതാലിൻ നൊവാക്. പ്രധാനമന്ത്രി വിക്ടർ ഓർബനുമായി അടുത്ത ബന്ധം പുലർത്തുന്ന നൊവാക്, കഴിഞ്ഞ ശനിയാഴ്ചയാണ് രാജി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഓർബന്റെ മറ്റൊരു അനുയായിയും മുൻ നിയമ മന്ത്രിയുമായ ജൂഡിറ്റ് വാർ​ഗയും പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു. പ്രതിക്ക് മാപ്പ് നൽകിയെന്ന വിവാ​ദ സംഭവത്തിൽ ജൂഡിറ്റ് വാർ​ഗയും അകപ്പെട്ടിരുന്നതിനെ തുടർന്നാണ് നടപടി.

ലൈം​ഗിക പീഡനക്കേസിലെ പ്രതിക്ക് മാപ്പ് നൽകിയ സംഭവത്തെ തുടർന്ന് ഹം​ഗറിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ  നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. തുടർന്ന് രൂപപ്പെട്ട സമ്മർദ്ദത്തിന് ഒടുവിലാണ് പ്രസിഡന്റിന്റെ രാജി. തനിക്ക് ഒരു അബദ്ധം സംഭവിച്ചുവെന്ന് അം​ഗീകരിച്ചുകൊണ്ടായിരുന്നു 46-കാരിയായ നൊവാക് സ്ഥാനമൊഴിഞ്ഞത്.

നേരത്തെ ഫാമിലി പോളിസി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രിയായിരുന്നു നൊവാക്. പ്രതിക്ക് മാപ്പ് നൽകിയ നടപടി ആരെയൊക്കെ വേദനിപ്പിച്ചുവോ അതിൽ ക്ഷമ ചോദിക്കുന്നതായി അവർ വ്യക്തമാക്കി. വേണ്ട പിന്തുണ താൻ നൽകിയില്ലെന്ന് ഇരകൾക്ക് തോന്നിയിട്ടുണ്ടാകുമെന്നതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടി അന്നും ഇന്നും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. അത് ഇനിയും തുടരുമെന്നും നൊവാക് അറിയിച്ചു.

ഹം​ഗറിയിലെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു കതാലിൻ നൊവാക്. 2022 മാർച്ചിലായിരുന്നു ഇവർ ചുമതലയിലെത്തിയത്. വിവാദത്തിന് ആസ്പദമായ കേസിലെ പ്രതി ചിൽഡ്രൻസ് ഹോമിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. സ്ഥാപനത്തിൽ ഇയാളുടെ ‘ബോസ്’ നടത്തിയ ലൈം​ഗിക അതിക്രമങ്ങളെ മറച്ചുവയ്‌ക്കാൻ സഹായിച്ചുവെന്നതായിരുന്നു ചുമത്തപ്പെട്ട കുറ്റം. ഇതിനാണ് പ്രസിഡന്റ് മാപ്പ് നൽകിയത്. കഴിഞ്ഞ ഏപ്രിലിൽ ഫ്രാൻസിസ് മാർപാപ്പ നടത്തിയ ബുഡാപെസ്റ്റ് സന്ദർശനത്തിന് ഇടയിലായിരുന്നു പ്രിസഡന്റിന്റെ തീരുമാനം. എന്നാൽ ഇക്കാര്യം പുറത്തുവന്നത് കഴിഞ്ഞയാഴ്ചയായിരുന്നു. ന്യൂസ് സൈറ്റ് ആയ 444 ആണ് വാർത്ത പുറത്തുവിട്ടത്. ഇതോടെ പ്രസി‍ഡന്റ് സ്ഥാനത്ത് നിന്നും നൊവാക് രാജിവച്ച് ഒഴിയണമെന്ന ആവശ്യം ശക്തമാവുകയായിരുന്നു.

പീഡോഫീലിയക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന നയത്തിൽ സംശയം ജനിപ്പിക്കുന്ന നടപടി ആണെന്നതിനാലാണ് രാജിയെന്നും നൊവാക് വ്യക്തമാക്കി. അതേസമയം കേവലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാത്രമല്ല, പൊതുപ്രവർത്തന ജീവിതത്തിൽ നിന്നും നൊവാക് പിൻമാറണമെന്ന ആവശ്യവുമായി ഹം​ഗറിയിൽ പ്രതിഷേധ റാലികൾ പുരോ​ഗമിക്കുകയാണ്.

Tags: PresidentHungarySex Abuse CasePardonKatalin Novak
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies