പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടാനാകാതെ ബ്രസീൽ അണ്ടർ 23 ഫുട്ബോൾ ടീം. നിലവിലെ ഒളിമ്പിക്സ് ഗെയിംസ് സ്വർണ മെഡൽ ജേതാക്കളായ ബ്രസീൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീനയോട് തോൽവി വഴങ്ങിയത്. അർജന്റീനയോട് സമനില നേടിയിരുന്നെങ്കിൽ ലാറ്റിൻ അമേരിക്കയിൽ നിന്ന് മഞ്ഞപ്പടയ്ക്ക് യോഗ്യത ലഭിക്കുമായിരുന്നു. 20 വർഷത്തിനിടെ ആദ്യമായാണ് ബ്രസീൽ ഒളിമ്പിക്സ് ഫുട്ബോളിന് യോഗ്യത നേടാനാവാതെ പുറത്താകുന്നത്. ജയത്തോടെ അർജൻറീന ടൂർണമെൻറിന് യോഗ്യത നേടി.
മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് അർജന്റീന പാരീസിലേക്ക് പറക്കാനൊരുങ്ങുന്നത്. ലൂസിയാനോ ഗോണ്ടൗയാണ് അർജന്റീനക്ക് വേണ്ടി വിജയഗോൾ നേടിയത്. 2004-ലും 2008-ലും അർജന്റീനയായിരുന്നു ചാമ്പ്യന്മാർ.