അയോദ്ധ്യയിലേക്ക് പോകുന്ന ട്രെയിനിന് നേരെ ആക്രമണം; വ്യാപക കല്ലേറ്, ആക്രമണം ഉണ്ടായത് ആസ്ത എക്സ്പ്രസിന് നേരെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അയോദ്ധ്യയിലേക്ക് പോകുന്ന ട്രെയിനിന് നേരെ ആക്രമണം; വ്യാപക കല്ലേറ്, ആക്രമണം ഉണ്ടായത് ആസ്ത എക്സ്പ്രസിന് നേരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 04:04 pm IST
FacebookTwitterWhatsAppTelegram

മുംബൈ: അയോദ്ധ്യയിലേക്ക് ഭക്തർക്കായി ഒരുക്കിയ പ്രത്യേക ട്രെയിനിന് നേരെ വ്യാപക കല്ലേറ്. മഹാരാഷ്‌ട്രയിലെ നന്ദുർബാറിന് സമീപം ഞായറാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. അപ്രതീക്ഷിതമായി ട്രെയിനിന് നേരെ നടന്ന ആക്രമണം യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ഭാഗ്യവശാൽ, സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സൂറത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് റെയിൽവേ സഹമന്ത്രി ദർശന ജർദോഷ് ഫ്ലാഗ് ഓഫ് ചെയ്‌ത ആസ്ത സ്‌പെഷ്യൽ ട്രെയിനിന് നേരെയാണ് ആസൂത്രിതമായി ഒരു സംഘം രാത്രിയിൽ ആക്രമണം നടത്തിയത്. ട്രെയിനിലെ യാത്രക്കാരിലൊരാളായ അജയ് ശർമ്മ യാത്രക്കാർക്കുണ്ടായ ദുരിതം മാദ്ധ്യമങ്ങളോട് വിവരിച്ചു.

“ഞങ്ങൾ സമാധാനത്തോടെ ട്രെയിനിൽ ഇരിക്കുകയായിരുന്നു, രാത്രി 10:45 ഓടെ ട്രെയിനിൽ കല്ലെറിയുന്ന വലിയ ശബ്ദം കേട്ടു. നേരം ഇരുട്ടായിരുന്നു. ആരാണ് എറിഞ്ഞതെന്ന് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. നന്ദുർബാറിന് സമീപം സിഗ്നൽ തകരാർ കാരണം ട്രെയിൻ വേഗത കുറച്ചപ്പോഴാണ് സംഭവം. ട്രാക്കിന് സമീപത്ത് നിന്ന് പെറുക്കിയ കല്ലാണ് എറിഞ്ഞത്. H7, H10, H15 എന്നീ കോച്ചുകൾക്ക് നേരെയാണ് കൂടുതലും കല്ലേറുണ്ടായത്”-അജയ് ശർമ്മ പറഞ്ഞു.

ട്രെയിനിന് നേരെയുണ്ടായ ആക്രമണം 1340 യാത്രക്കാരെയും ഭയപ്പെടുത്തി. ഭയം കൊണ്ട് ട്രെയിനിന്റെ വാതിലുകളും ജനലുകളും അവർ അടയ്‌ക്കുകയായിരുന്നു. കല്ലുകൾ കോച്ചുകളിലേക്ക് കടന്നിട്ടും ആർക്കും പരിക്കില്ല. യാത്രക്കാരുടെ പരാതിയെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നന്ദുർബാർ സ്റ്റേഷനിലെത്തി സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കി. ഇവർ അന്വേഷണം ആരംഭിച്ചതോടെ ട്രെയിൻ അരമണിക്കൂറോളം നിർത്തിയും ഇട്ടു.

ജിആർപി, ആർപിഎഫ് ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്. ഉദ്യോ​ഗസ്ഥരുടെ അന്വേഷണത്തിന് ശേഷമാണ് ട്രെയിൻ അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, സംഭവം യാത്രക്കാരെ ഞെട്ടിക്കുകയും അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുകയും ചെയ്തിട്ടുണ്ട്. ആക്രമണം നടന്ന പ്രദേശം കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്.

Tags: MAHARASHTRATrain AttackAyodhya Bound Train
ShareTweetSendShare

More News from this section

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies