മുംബൈ: മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനം 6E-5188, ചെന്നൈയിൽ നിന്ന് മുംബൈയിലെത്തിയത്. വിമാനത്തിൽ എത്ര യാത്രക്കാരുണ്ടെന്ന കാര്യം വ്യക്തമല്ല.
വാർത്താകുറിപ്പിൽ ഭീഷണിയുടെ കാര്യം ഇൻഡിഗോ സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാ പ്രോട്ടോകോളും പാലിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. സുരക്ഷ പരിശോധനകളെല്ലാം പൂർത്തിയാക്കിയെന്നും അവർ വ്യക്തമാക്കി.
ലാൻഡിംഗിന് 40 കിലോ മീറ്റർ മുമ്പാണ് ട്രാഫിക് കൺട്രോളിൽ ഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ഉറവിടം എവിടെയെന്ന് അറിയില്ല. അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
Bomb threat on @IndiGo6E Chennai-Mumbai flight 6E-5188, parked at Mumbai airport now.
More details awaited : pic.twitter.com/uyiu4SWve2
— Tarun Shukla (@shukla_tarun) February 13, 2024
“>