ഈ സിനിമയിൽ അത്രയ്ക്ക് കോൺഫിഡൻഡ് ഉണ്ട്; ചെയ്യുമ്പോൾ നല്ലൊരു പടം ചെയ്യണം; 'എസ് ജി 251' ഏപ്രിലിൽ ആരംഭിക്കുമെന്ന് രാഹുൽ രാമചന്ദ്രൻ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഈ സിനിമയിൽ അത്രയ്‌ക്ക് കോൺഫിഡൻഡ് ഉണ്ട്; ചെയ്യുമ്പോൾ നല്ലൊരു പടം ചെയ്യണം; ‘എസ് ജി 251’ ഏപ്രിലിൽ ആരംഭിക്കുമെന്ന് രാഹുൽ രാമചന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 11:30 am IST
Facebook
Twitter
WhatsAppTelegram

ഏറെ ആവേശത്തോടെ പ്രഖ്യാപിച്ച സുരേഷ് ​ഗോപി ചിത്രമാണ് എസ് ജി 251. ചിത്രം പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും എന്നാൽ എല്ലാം മറി കടക്കുമെന്നും കുറച്ച് മാസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ സംവിധായകൻ രാഹുൽ രാമചന്ദ്രൻ പറഞ്ഞിരുന്നു. ഇപ്പോൾ ചിത്രത്തെ സംബന്ധിച്ച് മറ്റൊരു വിവരമാണ് രാഹുൽ വെളിപ്പെടുത്തിയിരിക്കുന്നത്.

സുരേഷ് ​ഗോപി ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഏപ്രിൽ മാസം കഴിഞ്ഞ് ആരംഭിക്കുമെന്നാണ് സംവിധായകൻ രാഹുൽ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന് കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം ഓക്കെയാണ്, ഇലക്ഷൻ കഴിഞ്ഞ് ഷൂട്ടിം​ഗ് ആരംഭിക്കുമെന്നും രാഹുൽ പറഞ്ഞു. 5 വർഷം താൻ ഈ സിനിമയ്‌ക്ക് വേണ്ടി സ്പെൻഡ് ചെയ്തെന്നും അത്രത്തോളം കോൺഫിഡൻസുണ്ടെന്നും രാഹുൽ വ്യക്തമാക്കി. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.

‘സുരേഷ് ​ഗോപി സാറിന്റെ പടത്തിന് വീണ്ടും കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇലക്ഷൻ കഴിഞ്ഞതിന് ശേഷം തുടങ്ങും. എന്നും പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളൊരു സിനിമയാണ്, പക്ഷെ അത് സംഭവിക്കേണ്ട സമയത്ത് സംഭവിക്കും. ആ സിനിമ ഡ്രാമ റിവഞ്ച് ത്രില്ലറാണ്. ആക്ഷൻ എല്ലാം സിനിമയിലുണ്ട്. സുരേഷ് ​ഗോപി സാറിന്റെ എല്ലാ എലമൻസും ഉള്ളൊരു ചിത്രം തന്നെയാണ്.

സ്ക്രിപ്റ്റിം​ഗും ബാക്കി പ്രോസസുമൊക്കെ കഴിഞ്ഞിരിക്കുകയാണ്. ഇനി ഷൂട്ടിം​ഗിലേക്ക് കടക്കണം. ഈ ഒരു സിനിമയ്‌ക്ക് വേണ്ടി 4 വർഷം സ്പെൻഡ് ചെയ്തു. ഇനി 5-ാമത്തെ വർഷത്തിലേക്ക് കടക്കാൻ പോകുകയാണ്. സുരേഷ് സാറിനോടൊപ്പമുള്ള ഈ സിനിമയിൽ അത്രയ്‌ക്ക് കോൺഫിഡൻഡ് ഉള്ളതുകൊണ്ടാണ് മറ്റൊരു സിനിമയിലേക്ക് തിരിയാത്തത്. ഇത് കഴിഞ്ഞിട്ട് മതിയെന്നാണ്.

ആദ്യം ഒരു സിനിമ ചെയ്തിരുന്നു. അത്, ഞാൻ ആ​ഗ്രഹിച്ചതുപോലൊന്നും വിജയിച്ചില്ല. ഇനി അടുത്ത് ചെയ്യുമ്പോൾ നല്ലൊരു പടം തന്നെ ചെയ്യണം. കുറച്ച് ആളുകൾ അറിയണം എന്നൊക്കെയുള്ള നിർബന്ധം ഉള്ളതുകൊണ്ട് തന്നെയാണ് മറ്റൊരു ചിത്രത്തിലേക്കും പോകാതെ ഇപ്പോഴും ഇതിൽ തന്നെ നിൽക്കുന്നത്. വേറെ കഥയൊന്നും കേട്ടിട്ടില്ല.’- രാഹുൽ രാമചന്ദ്രൻ പറഞ്ഞു.

Tags: Suresh GopiRahul RamachandranSG-251
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies