ജയ്പൂർ: പൊഖ്റാനിൽ കരുത്തറിയിച്ച് ഭാരതീയ വ്യോമസേന. രാവും പകലും നീണ്ട നിന്ന അഭ്യാസ പ്രകടനങ്ങൾ സേനയുടെ ശക്തിയുടെ പ്രകടനമായി മാറി. 120-ലധികം വിമാനങ്ങളാണ് വായുശക്തി-2024 പ്രകടനത്തിൽ പങ്കെടുത്തത്. തദ്ദേശീയമായി വികസിപ്പിച്ച വിമാനങ്ങളും ഹെലികോപ്റ്ററുകളും പ്രകടനത്തിൽ ശ്രദ്ധയാകർഷിച്ചു.
ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസ്, പ്രചന്ദ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ, ആകാശ്, സമർ മിസൈൽ സംവിധാനങ്ങൾ തുടങ്ങിയവ വായുശക്തിയിൽ വേറിട്ട് നിന്നു. മികച്ച ആക്രമണശേഷിയുള്ള ഉപകരണങ്ങളും യുദ്ധ സംവിധാനങ്ങളെയും പരിചയപ്പെടുത്തി. മരുന്നും വെടികോപ്പുകളും സൂക്ഷിച്ചിരുന്ന ഭീമാകാരമായ കുഴി തകർത്താണ് ജാഗ്വാർ യുദ്ധവിമാനങ്ങൾ ശ്രദ്ധയാകർഷിച്ചത്. എന്നാൽ സുഖോയ്-30 വിമാനം താഴ്ന്ന നിലയിലുള്ള പാലം തകർക്കുന്നതിൽ പ്രാവീണ്യം കാണിച്ചു.
മിസൈലുകൾ ഉപയോഗിച്ച് ടാങ്ക് രൂപീകരിക്കുകയാണ് വായുശക്തി പ്രകടനത്തിൽ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകൾ ചെയ്തത്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ്, പ്രചണ്ഡ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ, ആകാശ്, സമർ മിസൈൽ സംവിധാനങ്ങൾ തുടങ്ങിയ തദ്ദേശീയമായി വികസിപ്പിച്ച സംവിധാനങ്ങളും പ്രകടനത്തിൽ കരുത്തറിയിച്ചു. ഒന്നിലധികം ആക്രമണങ്ങളെ ഇവ എപ്രകാരം പ്രതിരോധിക്കുന്നുവെന്ന് അഭ്യാസ പ്രകടനത്തിലൂടെ വ്യക്തമാക്കി.
മൂന്ന് വർഷത്തിലൊരിക്കലാണ് വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങൾ നടക്കുന്നത്. ഐഎഎഫിന്റെ കഴിവുകൾ പ്രകടിപ്പിക്കുന്ന വായുശക്തി അഭ്യാസം 1954 മുതലാണ് നടത്തി വരുന്നത്.















