ദിവ്യാം​ഗരോട് വിവേചനവുമായി സർക്കാർ; പരീക്ഷാ ആനുകൂല്യം നൽകുന്നതിന് കേന്ദ്ര വിജ്ഞാപനം അം​​ഗീകരിക്കില്ലെന്ന വാശിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിവ്യാം​ഗരോട് വിവേചനവുമായി സർക്കാർ; പരീക്ഷാ ആനുകൂല്യം നൽകുന്നതിന് കേന്ദ്ര വിജ്ഞാപനം അം​​ഗീകരിക്കില്ലെന്ന വാശിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 11:10 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ദിവ്യാം​ഗരായ കുട്ടികളോട് വിവേചനം തുടർന്ന് സംസ്ഥാന സർക്കാർ. കുട്ടികൾക്ക് പരീക്ഷാ ആനുകൂല്യം നൽകുന്നതിന് കേന്ദ്ര സർക്കാർ വിജ്ഞാപന പ്രകാരം ഭിന്നശേഷി കമ്മീഷണറേറ്റ് നിശ്ചയിച്ച മാനദണ്ഡങ്ങൾ അം​ഗീകരിക്കില്ലെന്ന വാശിയിൽ ‌പൊതുവിദ്യാഭ്യാസ വകുപ്പ്. ദിവ്യാം​ഗർക്കായുള്ള ഏകീകൃത തിരിച്ചറിയൽ കാർഡാണ് (യുണിക് ഡിസെബിലിറ്റി ഐഡി കാർഡ്) ആധികാരിക രേഖയായി കമ്മീഷണറേറ്റ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റാണ് ആധികാരിക രേഖയായി വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെടുന്നത്. ഇതിന് പിന്നാലെ മെഡിക്കൽ സർട്ടിഫിക്കറ്റിനായി നെട്ടോട്ടമോടുകയാണ് ദിവ്യാം​ഗരും രക്ഷിതാക്കളും.

2023 ഒക്ടോബർ 28-നാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്ന ദിവ്യാം​ഗർക്കായുള്ള പൊതു നിർദ്ദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. കാഴ്ച-ശ്രവണ വൈകല്യം, ബൗദ്ധിക വെല്ലുവിളികൾ, മസ്തിഷ്ക വൈകല്യമടക്കം 21 തരം വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പരീക്ഷാനുകൂല്യങ്ങൾ ലഭിക്കുന്നതിന് 40 ശതമാനമോ അതിലധികമോ വൈകല്യമുണ്ടെന്ന് തെളിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണം. മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയ്‌ക്കും ഇതുതന്നെയാണ് മാനദണ്ഡമായി നിശ്ചയിച്ചിട്ടുള്ളത്.

ഇതിന് പിന്നാലെ നവംബറിൽ സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ കോടതിയിൽ ഐരൂർ സ്വദേശിയായ വി.എസ് മഞ്ജു ഹർജി നൽകിയിരുന്നു. കേസ് പരി​ഗണിച്ച കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ വ്യക്തമായ നിർദ്ദേശം വിദ്യാഭ്യാസ അധികൃതർക്ക് നൽകി. കൃത്യമായ പരിശോധന നടത്തി ദിവ്യാം​ഗർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകിയിട്ടും അത് അം​ഗീകരിക്കാതെ വീണ്ടും മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതിലെ അനൗചിത്യം ആരോ​ഗ്യവകുപ്പ് അധികൃതരും കോടതിയിൽ വ്യക്തമാക്കി.

2021 ജൂൺ ഒന്ന് മുതൽ ഭിന്നശേഷി കുട്ടികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ആധികാരിക രേഖയായി ഏകീകൃത തിരിച്ചറിയൽ കാർഡ് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കാർഡ് ഇല്ലാത്തവർക്ക് മാത്രമാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് ബാധകം. തിരിച്ചറിയൽ കാർഡോ ഭിന്നശേഷി സർട്ടിഫിക്കറ്റോ കൈവശമുള്ളവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ടതില്ലെന്ന് ചട്ടം നിലനിൽക്കെയാണ് കുട്ടികളെയും രക്ഷിതാക്കളെയും വിദ്യാഭ്യാസ വകുപ്പ് വലയ്‌ക്കുന്നത്.

Tags: Diffrentle Abled
Share
Tweet
SendShare

More News from this section

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies