മദ്രസ പൊളിച്ചതിനെതിരെ കലാപം : മുഖ്യപ്രതി അബ്ദുൾ മാലിക്ക് അടക്കം നാലു പേരുടെ വീടുകൾ കണ്ടുകെട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസ പൊളിച്ചതിനെതിരെ കലാപം : മുഖ്യപ്രതി അബ്ദുൾ മാലിക്ക് അടക്കം നാലു പേരുടെ വീടുകൾ കണ്ടുകെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 09:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന അക്രമത്തിലെ മുഖ്യപ്രതി അബ്ദുൾ മാലിക്കിന്റെ വീട് പോലീസ് കണ്ടുകെട്ടി. ഒളിവിലായിരുന്ന മകൻ മൊയ്‌ദിന്റെ വീടും പോലീസ് കണ്ടുകെട്ടി. ശനിയാഴ്ച ഇരുവരുടെയും വീടുകളിൽ നിന്ന് ഏകദേശം 6 ട്രക്കുകളിലായി സാധനങ്ങൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ അർധസൈനിക വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. അക്രമത്തിൽ ഉൾപ്പെട്ട ഒളിവിൽ കഴിയുന്ന മറ്റ് പ്രതികളുടെ വീടുകൾ കണ്ടുകെട്ടാനും സർക്കാർ ഒരുങ്ങുകയാണ്.

അറ്റാച്ച്‌മെൻ്റ് പ്രക്രിയ വെള്ളിയാഴ്ച ആരംഭിച്ചെങ്കിലും ശനിയാഴ്ചയാണ് ഇത് പൂർത്തിയായത് . കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഈ അവസരത്തിൽ ഒരുക്കിയിരുന്നത്. 13 മണിക്കൂർ നീണ്ട ഈ നടപടിയിൽ അബ്ദുൾ മാലിക്കിന്റെയും മകൻ മൊയ്‌ദിന്റെയും വീടിന്റെ മുക്കിലും മൂലയിലും തിരച്ചിൽ നടത്തി . ഡോർമാറ്റുകൾ, ഗീസറുകൾ, സീലിംഗ് ഫാനുകൾ തുടങ്ങിയവയും പിടിച്ചെടുത്തു. ആറോളം ട്രക്കുകളിലായാണ് കലാപക്കേസ് പ്രതികളായ അച്ഛന്റെയും മകന്റെയും വീട്ടിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങൾ കൊണ്ടുപോയത്.

കണ്ടെടുത്ത സാധനങ്ങളുടെ മൂല്യം കോടികൾ വരും. വിദേശ വാച്ചുകൾ, വിലകൂടിയ സുഗന്ധദ്രവ്യങ്ങൾ, വിലകൂടിയ ഫർണിച്ചറുകൾ, പാത്രങ്ങൾ, വാഹനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അബ്ദുൾ മാലിക്കിന്റെ കുർക്കിയിലെ വീട്ടിൽനിന്നും ബംഗ്ലാദേശ്, നേപ്പാൾ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ കറൻസികൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട് .

അക്രമത്തിൽ പങ്കെടുത്ത് ഒളിവിലായിരുന്ന വസീം, റയീസ്, തസ്ലീം എന്നിവരുടെ വീടുകളും പോലീസ് കണ്ടുകെട്ടി. ഇപ്പോൾ ലേലത്തിന് അർഹമായ സാധനങ്ങളുടെ പട്ടികയും പൊലീസ് തയ്യാറാക്കുന്നുണ്ട്.

Tags: haldwani
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies