മലയാളികളുടെ പ്രിയപ്പെട്ട താരം സുദേവ് നായർ വിവാഹിതനായി. അമർദീപ് കൗർ ആണ് സുദേവിന്റെ വധു. ഗുരുവായൂരിൽ വച്ച് നടന്ന വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ യുവതാരമാണ് സുദേവ് നായർ. ബോളിവുഡിലൂടെ അരങ്ങേറ്റം കുറിച്ച താരം മലയാളത്തിലെ കന്നി ചിത്രത്തിൽ തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. പിന്നീട് മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചു.
നടനായും സഹനടനായും പ്രതിനായകനായും സുദേവ് ഇതിനോടകം കഴിവ് തെളിയിച്ച് കഴിഞ്ഞു. അനാർക്കലി, കരിങ്കുന്നം സിക്സേഴ്സ്, എസ്ര, അതിരൻ, മാമാങ്കം, ഭീഷ്മ പർവ്വം, പത്തൊൻപതാം നൂറ്റാണ്ട് എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.