ന്യൂഡൽഹി: ഒൻപതാം റെയ്സീന ഡയലോഗ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോറ്റാകീസ് മുഖ്യാതിഥിയാകും. 3 ദിവസമായി നടക്കുന്ന റെയ്സീന ഡയലോഗിൽ100-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. മന്ത്രിമാർ, മുൻ പ്രധാനമന്ത്രിമാർ, സൈനിക മേധാവികൾ, വ്യവസായ പ്രമുഖർ, ശാസ്ത്ര സാങ്കേതിക വിദഗ്ധർ, വിദ്യാഭ്യാസ വിചക്ഷണർ, മാദ്ധ്യമപ്രവർത്തർ എന്നിവർ പിപാടിയിൽ പങ്കെടുക്കും.
‘ചതുരംഗം: സംഘർഷം, മത്സരം, സഹകരണം, സൃഷ്ടി’ എന്നതാണ് ഇത്തവണത്തെ റെയ്സീന ഡയലോഗിന്റെ പ്രമേയം. മൂന്ന് ദിവസമായി നടക്കുന്ന പരിപാടിയിൽ ആറ് പ്രധാന വിഷയങ്ങളിൽ പ്രമുഖർ ചർച്ചകളിൽ ഏർപ്പെടും. സാങ്കേതിക വിദ്യയുടെ അതിർവരമ്പുകൾ: ചട്ടങ്ങളും യാഥാർത്ഥ്യങ്ങളും, ഭൗമസൗഹാർദ്ദം: നിക്ഷേപവും നവീകരകണവും, യുദ്ധവും സമാധാനവും: ആയുധശേഖരവും അസന്തുലിതാവസ്ഥയും എന്നതാണ് വിഷയങ്ങൾ.
ഏകദേശം 115 രാജ്യങ്ങളിൽ നിന്നുള്ള 2,500-ലധികം പങ്കാളികൾ ഡയലോഗിൽ നേരിട്ടും വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ വഴി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളും പരിപാടിയിൽ പങ്കാളികളാകും.















