ദേശാഭിമാനിയോട് മാപ്പ് പറയാൻ സൗകര്യമില്ല ; പറഞ്ഞതിൽ നിന്ന് ഒന്നും പിൻവലിക്കാനും പോകുന്നില്ല ; ബാക്കി കോടതിയിൽ കാണാം ; സന്ദീപ് വാര്യർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശാഭിമാനിയോട് മാപ്പ് പറയാൻ സൗകര്യമില്ല ; പറഞ്ഞതിൽ നിന്ന് ഒന്നും പിൻവലിക്കാനും പോകുന്നില്ല ; ബാക്കി കോടതിയിൽ കാണാം ; സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 05:45 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ദേശാഭിമാനിയോട് മാപ്പ് പറയാൻ സൗകര്യമില്ലെന്ന് ബി ജെ പി നേതാവ് സന്ദീപ് വാര്യർ . ‘ ദേശാഭിമാനി പത്രമുൾപ്പെടെ ആരംഭിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബ്രിട്ടീഷുകാരിൽ നിന്ന് കിട്ടിയ പണം കൊണ്ടാണ് ‘ എന്ന് താൻ പറഞ്ഞ ഓരോ വാക്കിലും വാചകത്തിലും ഇപ്പോഴും ഉറച്ചു നിൽക്കുന്നു. അതിന്റെ ഏതെങ്കിലും ഒരു ഭാഗമോ ചെറിയ കഷ്ണമോ പോലും പിൻവലിക്കേണ്ടതുണ്ട് എന്ന് കരുതുന്നില്ല. പറഞ്ഞതത്രയും പൂർണ്ണ സത്യമാണ് എന്ന ഉത്തമ ബോധ്യം തനിക്കുണ്ട് എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അത് തെളിയിക്കാനുള്ള ചരിത്ര രേഖകൾ തന്റെ പക്കലുമുണ്ട്.അത് കൊണ്ട് ഒട്ടും വെച്ച് വൈകിപ്പിക്കാതെ ഉടനടി കേസ് കൊടുക്കാൻ ദേശാഭിമാനി മാനേജ്മെന്റിനെ വെല്ലുവിളിക്കുകയാണ്. കോടതിയ്‌ക്ക് മുന്നിൽ നിങ്ങളുടെ യഥാർത്ഥ ചരിത്രം തെളിയിക്കാനും പൊതുസമൂഹത്തെ കൂടി അതൊന്ന് ബോധ്യപ്പെടുത്താനും ഏറെക്കാലമായി കാത്തിരിക്കുകയാണ് .

നോട്ടീസിൽ നിങ്ങൾ പ്രസ്താവിച്ച ദേശാഭിമാനിയുടെ വ്യാജ ചരിത്രത്തെയും അത് സ്ഥാപിച്ച ഇ.എം.എസ് ഉൾപ്പെടെയുള്ള നേതാക്കളുടെ യഥാർത്ഥ ജീവിതത്തെയും പറ്റി കൃത്യമായ വസ്തുതകൾ സമാഹരിച്ചിട്ടുണ്ട്. അതൊക്കെ പൊതുചർച്ചയക്കാൻ അവസരം നിങ്ങളായി തന്നെ ഒരുക്കി തരുന്നതിൽ സത്യസന്ധമായി പറഞ്ഞാൽ ഏറെ സന്തുഷ്ടനാണ് താൻ. അത് കൊണ്ട് ഉടനേ തന്നെ കേസ് കൊടുക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നു – സന്ദീപ് വാര്യർ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

മാതൃഭൂമി ക ഫെസ്റ്റിവൽ വേദിയിൽ നടത്തിയ “ദേശാഭിമാനി പത്രമുൾപ്പെടെ ആരംഭിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബ്രിട്ടീഷുകാരിൽ നിന്ന് കിട്ടിയ പണം കൊണ്ടാണ്” എന്ന എന്റെ പ്രസ്താവന ഒരാഴ്ചയ്‌ക്കകം പിൻവലിച്ചു നിരുപധികം മാപ്പ് പറയാത്ത പക്ഷം എനിക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് ഭീഷണിപ്പെടുത്തികൊണ്ടുള്ള ദേശാഭിമാനിയുടെ വക്കീൽ നോട്ടീസ് ഇന്ന് കൈപറ്റി.
ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. തോമസിന് വേണ്ടി ഹൈകോടതിയിലെ അഭിഭാഷകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ അഡ്വ. എം. രാജാഗോപാലൻ നായർ അയച്ചിട്ടുള്ള പ്രസ്തുത ലീഗൽ നോട്ടീസിന് എന്റെ അഭിഭാഷകനായ അഡ്വ. ശങ്കു. ടി. ദാസ് മുഖാന്തിരം ഉടനേ തന്നെ നിയമപരമായ മറുപടി അയക്കുന്നതാണ്.
നിയമ വ്യവഹാരം അതിന്റെ മുറയ്‌ക്ക് കോടതിയിൽ നടക്കട്ടെ.
അതിനിടെ സന്ദീപ് വാര്യർ എന്ന എനിക്ക് വ്യക്തിപരമായി ഇപ്പോൾ പറയാവുന്ന കാര്യം ഇത്രയുമാണ്.
“ദേശാഭിമാനിയോട് മാപ്പ് പറയാൻ എനിക്ക് സൗകര്യമില്ല”.
കനകക്കുന്നിലെ വേദിയിൽ ഞാൻ പറഞ്ഞ ഓരോ വാക്കിലും വാചകത്തിലും ഞാനിപ്പോളും ഉറച്ചു നിൽക്കുന്നു.
അതിന്റെ ഏതെങ്കിലും ഒരു ഭാഗമോ ചെറിയ കഷ്ണമോ പോലും പിൻവലിക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നില്ല.
പറഞ്ഞതത്രയും പൂർണ്ണ സത്യമാണ് എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്.
അത് തെളിയിക്കാനുള്ള ചരിത്ര രേഖകൾ എന്റെ പക്കലുമുണ്ട്.
അത് കൊണ്ട് ഒട്ടും വെച്ച് വൈകിപ്പിക്കാതെ ഉടനടി കേസ് കൊടുക്കാൻ ഞാൻ ദേശാഭിമാനി മാനേജ്മെന്റിനെ വെല്ലുവിളിക്കുകയാണ്.
കോടതിയ്‌ക്ക് മുന്നിൽ നിങ്ങളുടെ യഥാർത്ഥ ചരിത്രം തെളിയിക്കാനും പൊതുസമൂഹത്തെ കൂടി അതൊന്ന് ബോധ്യപ്പെടുത്താനും ഏറെക്കാലമായി കാത്തിരിക്കുകയാണ് ഞാൻ.
നോട്ടീസിൽ നിങ്ങൾ പ്രസ്താവിച്ച ദേശാഭിമാനിയുടെ വ്യാജ ചരിത്രത്തെയും അത് സ്ഥാപിച്ച ഇ.എം.എസ് ഉൾപ്പെടെയുള്ള നേതാക്കളുടെ യഥാർത്ഥ ജീവിതത്തെയും പറ്റി കൃത്യമായ വസ്തുതകൾ ഞാൻ സമാഹരിച്ചിട്ടുണ്ട്.
അതൊക്കെ പൊതുചർച്ചയക്കാൻ എനിക്കൊരവസരം നിങ്ങളായി തന്നെ ഒരുക്കി തരുന്നതിൽ സത്യസന്ധമായി പറഞ്ഞാൽ ഏറെ സന്തുഷ്ടനാണ് ഞാൻ.
അത് കൊണ്ട് ഉടനേ തന്നെ കേസ് കൊടുക്കാൻ നിങ്ങളോട് ഞാൻ ആവശ്യപ്പെടുന്നു.
നടപടി നോട്ടീസിൽ ഒതുക്കാതെ നിങ്ങൾ ശരിക്കും കേസ് കൊടുക്കും എന്ന് ഞാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
അതിനിടെ ഒരു മധ്യസ്ഥത്തിനും ഒത്തുതീർപ്പിനും ഞാൻ ഒരുക്കമല്ലെന്ന് ഇപ്പോളെ നിങ്ങളെ അറിയിക്കുന്നു.
സത്യം പറഞ്ഞതിന്റെ പേരിൽ ഞാൻ മാപ്പ് പറയുക പോയിട്ട് ഖേദം പ്രകടിപ്പിക്കുക പോലുമില്ല.
പറഞ്ഞതിൽ നിന്ന് ഒരു വരി പോലും ഞാൻ പിൻവലിക്കാൻ പോവുന്നുമില്ല.
ബാക്കി നമുക്ക് കോടതിയിൽ കാണാം.

Tags: sandeep warrior
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies