'ഹായ് ഷക്കീ' എന്നൊരു വിളി, ഞാൻ സ്റ്റക്കായി പോയി; വിജയ്ക്കൊപ്പം ഒരു സീനും ഉണ്ടാവരുതെന്ന് ഞാൻ പറഞ്ഞിരുന്നു; അനുഭവം വെളിപ്പെടുത്തി ഷക്കീല
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഹായ് ഷക്കീ’ എന്നൊരു വിളി, ഞാൻ സ്റ്റക്കായി പോയി; വിജയ്‌ക്കൊപ്പം ഒരു സീനും ഉണ്ടാവരുതെന്ന് ഞാൻ പറഞ്ഞിരുന്നു; അനുഭവം വെളിപ്പെടുത്തി ഷക്കീല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 04:29 pm IST
Facebook
Twitter
WhatsAppTelegram

നടൻ വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം ഓർത്തെടുത്ത് നടി ഷക്കീല. ആദ്യ കാലങ്ങളിൽ താരത്തിനൊപ്പം അഭിനയിച്ചതും അന്നുണ്ടായ അനുഭവവുമാണ് ഷക്കീല ഓർത്തെടുക്കുന്നത്. അക്കാലത്ത് വിജയ് തന്നെ വിളിച്ചിരുന്ന പേരും താരം വെളിപ്പെടുത്തി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ‘അഴകിയ തമിഴ് മകൻ’ എന്ന ചിത്രത്തിൽ വിജയ്‌ക്കൊപ്പം അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവം ഷക്കീല തുറന്നു പറഞ്ഞിരിക്കുന്നത്.

“സെറ്റിൽ വിജയ് ശാന്തനായിരിക്കും. അധികം സംസാരിക്കില്ല എന്ന് അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ച പലരും പറഞ്ഞിട്ടുണ്ട്. അധികം സംസാരിച്ചില്ലെങ്കിലും ഷോട്ട് കഴിഞ്ഞ് കാരവാനിൽ ഇരിക്കില്ല. മറ്റുള്ളവർ അഭിനയിക്കുന്നത് കണ്ടുകൊണ്ട് സെറ്റിലിരിക്കും. വിജയ്‌ക്കൊപ്പമാണ് ആദ്യകാലത്ത് ഞാൻ അഭിനയിച്ചത്. എന്റെ അനുജത്തി വിജയ്‌ക്കൊപ്പം നൃത്തം ചെയ്തിട്ടുണ്ട്. ഒരുമിച്ച് അഭിനയിക്കുമ്പോൾ വിജയും ഞാനും തമ്മിൽ ഒരു പരിചയമുണ്ടായിരുന്നു. എന്നാൽ അതിനു ശേഷം ടച്ച് പോയി. ആ സമയത്താണ് ‘അഴകിയ തമിഴ് മകൻ’ എന്ന മനോഹരമായ തമിഴ് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്”.

“വിജയ്‌ക്കൊപ്പമുള്ള കോമ്പിനേഷൻ സീൻ ഉണ്ടാകരുതെന്ന് ഞാൻ സിനിമയുടെ അണിയറ പ്രവർത്തകരോട് പറഞ്ഞു. അതിന് കാരണം, ഒരു കാലത്ത് ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് അദ്ദേഹം ഒരുപാട് മാറി, അധികം സംസാരിക്കില്ല. അങ്ങനെ എന്നോട് സംസാരിക്കാതിരുന്നാൽ എനിക്ക് വിഷമമാകും. നിങ്ങൾക്കും വിജയ്‌ക്കും ഒരുമിച്ചുള്ള രംഗങ്ങളൊന്നുമില്ല എന്ന് സിനിമാക്കാർ എന്നോട് പറഞ്ഞു. ഞാൻ അത് വിശ്വസിച്ച് ഷൂട്ടിം​ഗിന് പോയി. എന്നാൽ അവിടെ ചെന്നപ്പോൾ ഞാനും വിജയ്‍യും തമ്മിലുള്ള സീനായിരുന്നു ഷൂട്ട് ചെയ്യാൻ പോകുന്നത്. വിജയ് എന്നെ ഓർക്കുമോ!, അവനോട് എങ്ങനെ സംസാരിക്കും എന്ന് ആലോചിച്ച് ഞാൻ നിന്നു. എന്നാൽ സെറ്റിൽ കയറിയ ഉടൻ ‘ഹായ് ഷക്കീ’ എന്നൊരു വിളി വന്നു”.

“വിജയ് ആ പേര് ഓർത്തെടുത്ത് വിളിച്ചപ്പോൾ ഞാൻ ഞെട്ടി. പെട്ടന്ന് ഞാൻ സ്റ്റക്കായി. ഇത്രയും വർഷം ഞങ്ങൾ തമ്മിൽ ഒരു ഡച്ചും ഇല്ലാതിരുന്നിട്ടും അദ്ദേഹം എന്നെ ഓർത്തു. ഞാനും വിജയ്‍യും എന്താണ് സംസാരിക്കുന്നതെന്ന് സെറ്റിലുള്ളവരെല്ലാം നോക്കി നിന്നു. വിജയ് അധികം സംസാരിക്കില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാൽ, അദ്ദേഹം നന്നായി സംസാരിക്കും”- ഷക്കീല പറഞ്ഞു.

 

Tags: ShakeelaSUBThalapathy Vijay
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies