കുറ്റവാളി ഒരു മാസത്തിലധികമായി ഒളിവിൽ കഴിയുന്നത് ആരുടേയും നല്ലതിനല്ല; സന്ദേശ്ഖാലിയിലെ സ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്ന് സി വി ആനന്ദബോസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുറ്റവാളി ഒരു മാസത്തിലധികമായി ഒളിവിൽ കഴിയുന്നത് ആരുടേയും നല്ലതിനല്ല; സന്ദേശ്ഖാലിയിലെ സ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്ന് സി വി ആനന്ദബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 06:35 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ കുറച്ച് സംസാരത്തിന്റേയും, കൂടുതൽ പ്രവർത്തനത്തിന്റേയും ആവശ്യമാണ് ഇപ്പോൾ ഉള്ളതെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. സംസ്ഥാനത്ത് ഭരണ നേതൃത്വത്തിൽ ഇരിക്കുന്ന ഓരോ വ്യക്തിക്കും തന്റെ ഉപദേശം ഇതാണെന്നും സി വി ആനന്ദബോസ് പറയുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

” സംസ്ഥാനത്തിന്റെ ഭരണ നേതൃത്വത്തിലിരിക്കുന്ന ഓരോ വ്യക്തിയോടുമുള്ള എന്റെ ഉപദേശമാണിത്. എല്ലാവരും കുറച്ച് സംസാരിക്കുകയും കൂടുതൽ സംസാരിക്കുകയും ചെയ്യേണ്ട സമയമാണിത്. സന്ദേശ്ഖാലിയിൽ സമാധാനം പുന:സ്ഥാപിക്കാനും അവിടെയുള്ള കുട്ടികളേയും സ്ത്രീകളേയും സംരക്ഷിക്കാൻ ആവശ്യമുള്ളതെല്ലാം ചെയ്യുക. രാഷ്‌ട്രീയ മുതലെടുപ്പ് നടത്തേണ്ട ഒരു സാഹചര്യമല്ല ഇത്.

ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണ്. ഇക്കാര്യം അറിയിച്ച് സംസ്ഥാന സർക്കാരിനും കത്ത് നൽകിയിരുന്നു. ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജനങ്ങളുടെ വിശ്വാസം ഒരിക്കലും വീണ്ടെടുക്കാനാകില്ല. അയാളെ അറസ്റ്റ് ചെയ്യാത്തത് രാഷ്‌ട്രീയ സ്വാധീനം കൊണ്ടാണോ എന്നുള്ളത് തനിക്ക് അറിയില്ല. അവിടുത്തെ സ്ഥിതിഗതികൾ അതീവ സങ്കീർണമാണെന്ന കാര്യം മാത്രമാണ് എനിക്ക് ഇപ്പോൾ അറിയാവുന്നത്. ഓരോ കാര്യങ്ങളിലും ഇപ്പോഴും ദുരൂഹതയുണ്ട്. കുറ്റവാളി ഇപ്പോഴും ഒളിവിലാണ്. ആരെങ്കിലും അയാളെ സംരക്ഷിക്കുകയാണെന്ന് ആരോപിക്കാൻ ആഗ്രഹിക്കുന്നില്ല. ഒരു മാസത്തിലധികമായി ഈ വ്യക്തി ഒളിവിൽ കഴിയുന്നത് ആരുടേയും നല്ലതിനല്ല.

ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്താലും പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല. പീഡന ആരോപണം ഉന്നയിച്ച സ്ത്രീകൾക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. അവർ സമാധാനം ആഗ്രഹിക്കുന്നു. നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോകാൻ അവരും ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഗുണ്ടകൾ വലിയ തോതിൽ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. നിയമമുണ്ടെങ്കിലും അത് നടപ്പാക്കുന്നില്ല എന്നതാണ് പ്രശ്‌നം. നിയമം കയ്യിലെടുത്ത് ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന ഗുണ്ടകൾക്കെതിരെ കേസെടുക്കണം. ഇത്തരം സന്ദർഭങ്ങളിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനങ്ങളോടൊപ്പം നിൽക്കുകയാണ് വേണ്ടതെന്നും” സി വി ആനന്ദബോസ് പറഞ്ഞു.

 

Tags: FEATURED2SandeshkhaliC V ANANDABOSS
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies