വീണാൽ ഉരുകി ഒലിച്ചു വെണ്ണീരാകും: ഭൂമിയിലെ നരകത്തിലേക്കുള്ള വാതിൽ അറിയുമോ..?
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വീണാൽ ഉരുകി ഒലിച്ചു വെണ്ണീരാകും: ഭൂമിയിലെ നരകത്തിലേക്കുള്ള വാതിൽ അറിയുമോ..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 03:56 pm IST
FacebookTwitterWhatsAppTelegram

‘ഭൂമിയിലൊരു സ്വർഗം ഉണ്ടെങ്കിൽ അതിവിടെയാണ്’ എന്ന സിനിമ ഡയലോഗുകൾ നമുക്ക് സുപരിചിതമായിരിക്കും. എന്നാൽ ഭൂമിയിൽ ഒരു നരക മുണ്ടെങ്കിൽ അത് എവിടെ ആയിരിക്കും? അങ്ങനെ ഒരു നരകം ഇല്ലെന്നാണ് വിചാരിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. അത്തരത്തിൽ ഒരു നരകമുണ്ട്! ആരും ഇറങ്ങി ചെല്ലാൻ ഭയക്കുന്ന ഭൂമിയിലെ നരകം..

തുർക്‌മെനിസ്ഥാനിലെ നരകത്തിലേക്കുള്ള വാതിൽ എന്നും, കാരക് മരുഭൂമിയുടെ തിളക്കം എന്നും അറിയപ്പെടുന്ന ദർവാസ ഗ്യാസ് ക്രാറ്റർ ആണ്. ഇവിടെയാണ് ആ അപൂർവ പ്രതിഭാസം നടക്കുന്നത്. അഗാതമായ ഒരു ഗർത്തം. അതിനുള്ളിൽ നിന്നും മണൽ തരികളെ കത്തി ചാമ്പലാക്കി ഉയർന്നു വരുന്ന തീ കനലുകൾ. രാത്രി കാലങ്ങളിൽ ഇത് കാണാൻ ഭംഗിയാണെങ്കിലും ഇതിനകത്ത് അറിയാതെ ഒന്ന് കാൽ തെറ്റി വീണാൽ കത്തി കരിഞ്ഞു വെണീരായി മാറും. ഈ പ്രതിഭാസം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല 5 പതിറ്റാണ്ടുകളിലേറെയായി ഇവിടെ മണൽ തരികൾ കത്തുന്നു. പ്രകൃതി തീർത്ത വിസ്മയമാണിതെന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പിന്നെയും തെറ്റി. മനുഷ്യന്റെ കൈപിഴവ് മൂലം സംഭവിച്ച പ്രതിഭാസമാണിത്.

വിശാലമായി കിടക്കുന്ന മരുഭൂമിയാണ് കാരകം മരുഭൂമി. രാജ്യ തലസ്ഥാനത്തിൽ നിന്നും 260 കിലോമീറ്റർ അകലെയയാണ് കാരകം മരുഭൂമി സ്ഥിതി ചെയ്യുന്നത്. കിലോമീറ്ററുകൾക്കപ്പുറം നിന്നാൽ പോലും ഈ മരുഭൂമിയിൽ രൂപപ്പെട്ട വാതക ഗർത്തത്തിലെ തീ ജ്വാലകൾ നമുക്ക് കാണാൻ സാധിക്കും. അപ്രതീക്ഷിതമായി മനുഷ്യർക്ക് സംഭവിച്ച ഒരു കൈപിഴവാണ് ഇതിനെല്ലാം കാരണം. തുർക്കിമെനിസ്ഥാനിൽ എണ്ണയുടെ സാന്നിധ്യം കണ്ടെത്താൻ ഭൗമ ശാസ്ത്രജ്ഞർ നടത്തിയ പരീക്ഷണമാണ് കാരകം മരുഭൂമിയിൽ ഒരു വാതക കുഴി ഉണ്ടാകാൻ കാരണമായത്.

എണ്ണ ഖനനം ചെയ്യുന്നതിനായി ഗവേഷകർ മരുഭൂമിയിൽ ആഴത്തിൽ ഗർത്തമുണ്ടാക്കി. ഇതിൽ അബദ്ധത്തിൽ ഒരു പ്രകൃതി വാതകം വീഴുകയും അത് ഭൂമിയുടെ അടിയിൽ നിന്നും ഉയർന്ന സമ്മർദ്ദത്തിൽ വരുന്ന മീഥൈൻ വാതകവുമായി കൂടി കലരുകയും ചെയ്തു. പ്രകൃതി വാതകമായ മീഥൈൻ അന്തരീക്ഷത്തിൽ വ്യാപിച്ചാൽ അപകടകരമാകും. ഇതു മനസിലാക്കിയ ഗവേഷകർ മീഥൈൻ കത്തി തീരുന്നതിനായി തീ ഇടുകയായിരുന്നു. എന്നാൽ അവരുടെ കണക്കു കൂട്ടൽ പിഴച്ചു. ദിവങ്ങൾ പിന്നിട്ടു, മാസങ്ങൾ പിന്നിട്ടു, വർഷങ്ങൾ പിന്നിട്ടു.. ഗർത്തത്തിലെ മണൽ തരികൾ കത്തി കൊണ്ടിരുന്നു. ലോകത്തിലെ ആറാമത്തെ പ്രകൃതി വാതക ശേഖരമുള്ള രാജ്യമാണ് തുർക്‌മെനിസ്ഥാൻ. ഇതു പരിഗണിക്കുന്നതിലും ശാത്രസമൂഹത്തിന് പിഴവ് സംഭവിച്ചു.

69 മീറ്റർ നീളവും 30 മീറ്റർ ആഴവുമുള്ള ദർവാസ ഗ്യാസ് ക്രാറ്ററിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചത് കനേഡിൽ പര്യവേഷകൻ കൗർമോസിലൂടെയായിരുന്നു. 2013ൽ ഈ വാതക കുഴിയെ കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് അതി സാഹസികമായി അദ്ദേഹം ഇതിലേക്ക് ഇറങ്ങി. ചൂടിനെ അതിജീവിച്ച് ബാക്ടീരിയകൾ വളരുന്നതും വാതകക്കുഴിയെ കുറിച്ചുള്ള മറ്റു കണ്ടെത്തലുകളും അദ്ദേഹം ലോകത്തിന് മുന്നിൽ തുറന്നു കാണിച്ചു. നിരവധി വിനോദ സഞ്ചാരികളാണ് ഈ തീജ്വാലകൾ കാണാനായി ഇവിടെ എത്തുന്നത്. എന്നാൽ വിനോദ സഞ്ചാരികളുടെ ആരോഗ്യവും പ്രകൃതി വാതകം ഇങ്ങനെ കത്തി തീർന്നാൽ ലോകത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളെ മുന്നിൽ കണ്ടും വാതകക്കുഴി അണക്കാനുള്ള തീരുമാനത്തിൽ തുർക്‌മെനിസ്ഥാൻ സർക്കാർ എത്തുകയായിരുന്നു. എന്നാൽ തീ ഫലപ്രദമായി അണയ്‌ക്കാൻ സാധിച്ചില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

Tags: SUBDarvasa gyas crater
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies