ശരീരവും വാലും കൂടിച്ചേർന്നതിനേക്കാൾ നീളമുള്ള കഴുത്ത്; 240 ദശലക്ഷം വർഷം പഴക്കം; 'ചൈനീസ് ഡ്രാഗണി'ന്റെ ഫോസിൽ കണ്ടെത്തി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശരീരവും വാലും കൂടിച്ചേർന്നതിനേക്കാൾ നീളമുള്ള കഴുത്ത്; 240 ദശലക്ഷം വർഷം പഴക്കം; ‘ചൈനീസ് ഡ്രാഗണി’ന്റെ ഫോസിൽ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 06:53 pm IST
Facebook
Twitter
WhatsAppTelegram

240 ദശലക്ഷം വർഷം പഴക്കമുള്ള ചൈനീസ് ഡ്രാഗണിന്റെ ഫോസിൽ കണ്ടെത്തി സ്കോട്ട്ലൻഡിലെ ശാസ്ത്രജ്ഞർ. 16 അടി നീളമുള്ള ഫോസിൽ ട്രയാസിക് കാലഘട്ടത്തിലെ ഒരു ജല ഉരഗത്തിൻ്റേതാണ്. ഈ ഇനത്തെ ഡൈനോസെഫലോസോറസ് ഓറിയൻ്റാലിസ് എന്നാണ് വിളിക്കുന്നത്. ഒരു അന്താരാഷ്‌ട്ര സംഘമാണ് ഈ കണ്ടുപിടുത്തം നടത്തി സ്‌കോട്ട്‌ലൻഡിലെ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം തെക്കൻ ചൈനയിലെ ഗ്വിഷൗ പ്രവിശ്യയിലാണ് ഫോസിൽ കണ്ടെത്തിയിരിക്കുന്നത്.

ഈ ഫോസിൽ വളരെ വിചിത്രമായ ഒരു ഉരഗത്തിൻ്റേതാണെന്ന് സ്കോട്ട്ലൻഡിലെ ശാസ്ത്രജ്ഞന്മാരുടെ ടീമിൽ ഉൾപ്പെട്ട ഡോക്ടർ നിക്ക് ഫ്രേസർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘ഇതിന് ഫ്ലിപ്പർ പോലുള്ള കൈകാലുകളുണ്ടായിരുന്നു. ശരീരവും വാലും കൂടിച്ചേർന്നതിനേക്കാൾ നീളമുണ്ട് കണ്ടെത്തിയ ഡ്രാ​ഗണിന്റെ കഴുത്തിന്. ഈ കണ്ടുപിടുത്തം ട്രയാസിക്കിന്റെ വിചിത്രത വ്യക്തമാക്കുന്നതാണ്. ഓരോ തവണയും ഞങ്ങൾക്ക് പുതിയത് പലതും ഇത്തരത്തിൽ കണ്ടെത്താൻ കഴിയുന്നു’- നിക്ക് ഫ്രേസർ പറഞ്ഞു.

മധ്യ ട്രയാസിക് കാലഘട്ടത്തിലെ സമുദ്ര ഉരഗമായ ടാനിസ്‌ട്രോഫിയസ് ഹൈഡ്രോയ്‌ഡിനോട് സാമ്യമുള്ളതാണ് പുതുതായി കണ്ടെത്തിയ ഡ്രാ​ഗൺ. രണ്ട് ജന്തുക്കളും ഒരേ വലിപ്പമുള്ളവയാണ്. മാത്രമല്ല ഇവയുടെ തലയോട്ടിയുടെ സവിശേഷതകളും സമാനമാണ്. അതിൽ ഒരു ഫിഷ്-ട്രാപ്പ് തരത്തിലുള്ള ദന്തങ്ങൾ ഉൾപ്പെടുന്നു. കഴുത്തിലും ശരീരത്തിലും നിരവധി കശേരുക്കളും കാണാം. പാമ്പിനെപ്പോലെയുള്ള രൂപമാണ് ഇവയ്‌ക്ക്. ചരിഞ്ഞ കൈകാലുകളും ആമാശയ ഭാ​ഗത്തെ രൂപവും ഈ ഉരഗത്തെ സാമുദ്രിക ജീവിതശൈലിയുമായി പൊരുത്തപ്പെടുത്തുന്നുണ്ട്.

സ്‌കോട്ട്‌ലൻഡ്, ജർമ്മനി, അമേരിക്ക, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഡ്രാഗണിന്റെ ഫോസിൽ കണ്ടെത്തിയ സംഘത്തിലുണ്ട്. ബെയ്ജിംഗിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെർട്ടെബ്രേറ്റ് പാലിയൻ്റോളജി ആൻഡ് പാലിയോആന്ത്രോപ്പോളജിയിൽ പത്ത് വർഷത്തോളം അവർ ഫോസിലിനെ കുറിച്ച് പഠിച്ച ശേഷമാണ് ഇത് പരസ്യമാക്കിയത്. ‘എർത്ത് ആൻഡ് എൻവയോൺമെൻ്റൽ സയൻസ്: ട്രാൻസാക്ഷൻസ് ഓഫ് ദി റോയൽ സൊസൈറ്റി ഓഫ് എഡിൻബർഗ്’ എന്ന ജേണലിൽ പുതിയ ഫോസിലിനെ സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags: Chinese DragonDinocephalosaurus orientalis
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies