മുംബൈ: ഘാട്‌കോപ്പറിൽ നിന്നും കല്യാണിലേക്ക് പോകുന്ന ലോക്കൽ ട്രെയിൻ പുറപ്പെട്ടപ്പോൾ അപ്രതീക്ഷിതമായി ഒരു വ്യക്തി കൂടി അതിൽ കയറിയിട്ടുണ്ടെന്ന് ആരും വിചാരിച്ചിട്ടുണ്ടായിരുന്നില്ല. എന്നും പോകുന്ന വഴികൾ, റെയിൽവേ സ്‌റ്റോപ്പുകൾ ചിലപ്പോൾ ഒരേ ആളുകൾ, ചിലപ്പോൾ വ്യത്യസ്ത മുഖങ്ങൾ.. ഇതിനിടയിലായിരുന്നു കണ്ടു പരിചയമുള്ള ഒരു മുഖം ഏവരുടെയും ശ്രദ്ധയിൽപ്പെട്ടത്. മറ്റാരുമായിരുന്നില്ല കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ! ഘാട്‌കോപ്പറിൽ നിന്നും കല്യാൺ വരെയുള്ള ട്രെയിനിലെ ഒരു യാത്രകാരിയായി എത്തിയതായിരുന്നു ധനമന്ത്രി.
Smt @nsitharaman interacts with commuters while travelling from Ghatkopar to Kalyan in a Mumbai local train. pic.twitter.com/T15BdC3f5V
— Nirmala Sitharaman Office (@nsitharamanoffc) February 24, 2024
അടുത്തിരുന്ന യാത്രികരോട് വിശേഷങ്ങൾ ചോദിച്ചും സംവദിച്ചും കേന്ദ്രമന്ത്രി അവർക്കൊപ്പമുള്ള യാത്ര ആസ്വദിച്ചു. യാത്രികരും മന്ത്രിയെ നേരിട്ടു കണ്ടതിന്റെ സന്തോഷത്തിൽ മതിമറന്നു! യുവാക്കളോടും കുട്ടികളോടും നിർമലാ സീതാരാമൻ സംസാരിച്ചു. അവർക്കൊപ്പം നിന്ന് ചിത്രങ്ങളും എടുത്ത ശേഷമാണ് ധനമന്ത്രി കല്യാണിൽ ഇറങ്ങിയത്. സമൂഹമാദ്ധ്യമമായ എക്‌സിൽ പങ്കുവച്ച ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. ജനങ്ങളോടുള്ള ധനമന്ത്രിയുടെ പെരുമാറ്റത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മറ്റു നേതാക്കളിൽ നിന്നും എപ്പോഴും നിർമലാ സീതാരാമൻ വ്യത്യസ്തത പുലർത്തുന്നുവെന്ന അഭിപ്രായങ്ങളും പലരും പങ്കുവച്ചു.