തിരുവനന്തപുരം : ആറ്റുകാൽ ഭഗവതിയ്ക്ക് പൊങ്കാല അർപ്പിച്ച ദിവ്യ എസ് അയ്യർക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ . നിലവിൽ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ എം.ഡിയായ ദിവ്യ എസ് അയ്യർ പൊങ്കാല അർപ്പിക്കുന്ന ചിത്രം ഭർത്താവ് ശബരീനാഥാണ് സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ചത്.
‘ പാൽക്കുളങ്ങരയിലെ വസതിയ്‌ക്ക് മുന്നിൽ ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കുന്നു ‘ എന്ന കുറിപ്പോടെയാണ് ചിത്രം പങ്ക് വച്ചത് . എന്നാൽ ഇതിന് താഴെ പാത്രത്തിൽ മീൻ കറിയാണോ, ചിക്കൻ കറിയാണോ എന്നാണ് ചിലരുടെ ചോദ്യം . ഇതാണോ നിങ്ങളുടെയൊക്കെ വിശ്വാസമെന്നും , വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നുമാണ് ചില കമന്റുകൾ . ഹൈന്ദവ വിശ്വാസങ്ങളെയും , ആറ്റുകാൽ ദേവിയേയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളുമുണ്ട് .















