കൊല്ലം: പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊല്ലം കൊറ്റങ്കര പഞ്ചായത്തംഗമാണ് അറസ്റ്റിലായത്. കൊറ്റങ്കര പഞ്ചായത്ത് 21-ാം വാര്‍ഡിലെ സ്വതന്ത്ര അംഗം ടി.എസ്. മണിവര്‍ണ്ണനാണ് പിടിയിലായത്. വിദ്യാർത്ഥിനിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വിദ്യാർത്ഥിയെ കഴിഞ്ഞ 24-ന് വൈകീട്ട് നാലരയോടെയാണ് വീട്ടിൽ നിന്നും കാണാതായത്. കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ മണിവര്ണന് കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ട് പോയതായി കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് പോലീസില്‍ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ മണിവർണനെ ജാമ്യത്തിൽ വിട്ടു. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ നാടക അദ്ധ്യാപകൻ കൂടിയാണ് മണിവർണൻ.