'ഭാരതീയർക്ക് മനോഹരമായ നിരവധി പരമ്പരാ​ഗത വേഷങ്ങളുണ്ട്'; മുണ്ടുടുത്ത് ബാലാജിയുടെ അനു​ഗ്രഹം വാങ്ങി കൊറിയൻ ഇൻഫ്ലുവൻസർ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ഭാരതീയർക്ക് മനോഹരമായ നിരവധി പരമ്പരാ​ഗത വേഷങ്ങളുണ്ട്’; മുണ്ടുടുത്ത് ബാലാജിയുടെ അനു​ഗ്രഹം വാങ്ങി കൊറിയൻ ഇൻഫ്ലുവൻസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 05:26 pm IST
Facebook
Twitter
WhatsAppTelegram

കൊറിയൻ മ്യൂസിക് ബാൻഡുകൾക്കും സീരീസിലെ താരങ്ങൾക്കും ഇന്ത്യയിൽ വൻ സ്വീകാര്യതയാണുള്ളത്. മാത്രവുമല്ല, കൊറിയൻ ഫാഷൻ ബ്യൂട്ടി ടിപ്സ് ഇതൊക്കെയും യുവാക്കൾ പരീക്ഷിക്കാറുണ്ട്. എന്നാൽ, കൊറിയക്കാർ നമ്മുടെ സംസ്കാരവും വേഷവിധാനങ്ങളും പരീക്ഷിക്കുന്നത് അധികം ആരും കാണാൻ ഇടയില്ല. അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ദക്ഷിണ കൊറിയൻ ഇൻഫ്ലുവൻ‌സർ ദക്ഷിണേന്ത്യൻ വസ്ത്രരീതി പരീക്ഷിക്കുന്നതാണ് വീഡിയോ. ബേ യൂന്‍-സോ എന്ന ഇന്‍ഫ്‌ളുവന്‍സറാണ് ആരാധകരുടെ മനം കവരുന്ന തരത്തിൽ ദക്ഷിണേന്ത്യൻ വസ്ത്രം ധരിച്ചിരിക്കുന്നത്. സ്വര്‍ണക്കരയുള്ള വെള്ള ധോത്തിയും കുര്‍ത്തയും വീതിയുള്ള കരയുള്ള ദുപ്പട്ടയുമാണ് ബേ യൂന്‍-സോ ധരിക്കുന്നത്. ബേ യൂന്‍-സോയുടെ സുഹൃത്താണ് ധോത്തിയും കുർത്തയും വാങ്ങി നൽകിയത്. തിരുപ്പതിയിൽ നിന്നാണ് വാങ്ങിയതെന്നും ബേ യൂന്‍-സോ വീഡിയോയിൽ പറയുന്നുണ്ട്. ഇതിനോടൊപ്പം അദ്ദേഹം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

‘ഭാരതീയർക്ക് മനോഹരമായ നിരവധി പരമ്പരാ​ഗത വേഷങ്ങളുണ്ട്. അതുകൊണ്ടാണ് ഭാരതീയരുടെ പരമ്പരാ​ഗത വേഷങ്ങളെക്കുറിച്ച് പഠിക്കാനും അത് ധരിക്കാനും ഞാൻ ഇഷ്ടപ്പെടുന്നത്. എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അച്ഛനും അമ്മയുമാണ് തിരുപ്പതിയിൽ നിന്നും ഈ വസ്ത്രം എനിക്ക് അയച്ചു തന്നത്. ഇപ്പോൾ, ബാലാജിയുടെ അനു​ഗ്രഹവും എനിക്ക് ലഭിച്ചു. അച്ഛനോടും അമ്മയോടും എന്റെ നന്ദി അറിയിക്കുന്നു.’- ബേ യൂന്‍-സോ കുറിച്ചു.

 

View this post on Instagram

 

A post shared by 배윤수 (@baeyunsooo)

ഭാരതത്തിലെ വസ്ത്ര ധാരണത്തെ പ്രകീർത്തിച്ച് കൊണ്ടുള്ള കൊറിയൻ ഇൻഫ്ലുവൻസറിന്റെ വീഡിയോ ഇതിനോടകം 2 മില്യൺ ആളുകൾ കണ്ട് കഴിഞ്ഞു. ബേ യൂന്‍-സോയെ അഭിനന്ദിച്ച് കൊണ്ട് നിരവധിപേർ കമന്റുകളും പങ്കുവച്ചിട്ടുണ്ട്. ഇതിൽ കൂടുതലും ഇന്ത്യക്കാരാണ്.

Tags: SUBKOREAN INFLUENCER
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

സുരക്ഷാ കാരണങ്ങളാൽ ഡൽഹിയിൽ മെട്രോ നിയന്ത്രണം; ആറ് പ്രധാന സ്റ്റേഷനുകൾ അടച്ചു, രാവിലെ 6 മുതൽ വൈകിട്ട് 4 വരെ യാത്രക്കാർക്ക് പ്രവേശനമില്ല

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തിരുവങ്ങൂർ സ്കൂൾ വിദ്യാർഥികൾ; ഒമ്പതാം ക്ലാസുകാരി അവനികയും പ്ലസ് ടു വിദ്യാർഥി പാർഥിബും, തിരിച്ചറിഞ്ഞത് ബന്ധുക്കൾ

ഇൻഡി സഖ്യത്തിന് ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതിയില്ല; തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളിൽ നിവേദനം നൽകാനുള്ള ആവശ്യം തള്ളി, കോടതിയെ സമീപിക്കാൻ നിർദേശം

ഡൽഹി എൻ.സി.ആറിൽ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും; 11 ജില്ലകളിൽ റെഡ് അലേർട്ട്, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies