നീണ്ട ഇടവേളയ്ക്ക് ശേഷം വിജി തമ്പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജയ് ശ്രീറാം’. സിനിമയുടെ ഔദ്യോഗിക പോസ്റ്റർ റിലീസ് ചെയ്തു. മാതാ അമൃതാനന്ദമയി ദേവി പോസ്റ്റർ സ്വാമി ചിദാനന്ദപുരിക്ക് നൽകിയാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ചിത്രത്തിന്റെ നിർമ്മാതാവ് പ്രദീപ് നായരും പങ്കെടുത്തിരുന്നു. പോസ്റ്റർ റിലീസ് ചെയ്തതിന്റെ ചിത്രങ്ങൾ വിജി തമ്പിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
കഴിഞ്ഞ മാസമാണ് സംവിധായകൻ വിജി തമ്പി ‘ജയ് ശ്രീറാം’ എന്ന ചിത്രത്തിന്റെ കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറക്കിയത്. തന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായിരിക്കും ‘ജയ് ശ്രീറാം’ എന്നും എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണമെന്നുമാണ് പുതിയ ചിത്രത്തെക്കുറിച്ച് വിജി തമ്പി പറഞ്ഞത്.