വാഷിംഗ്ടൺ: ഇന്ത്യയുടെ പ്രസിഡൻസിക്ക് കീഴിൽ കഴിഞ്ഞ മൂന്ന് വർഷം ഉണ്ടായത് പോലെ ഈ വർഷവും ക്വാഡ് സഖ്യം മികച്ച പുരോഗതി കൈവരിക്കുമെന്നാണ് ബൈഡൻ ഭരണകൂടം പ്രതീക്ഷിക്കുന്നതെന്ന് വൈറ്റ് ഹൗസ്. കഴിഞ്ഞ മൂന്ന് വർഷമായി ക്വാഡ് കൈവരിച്ച അവിശ്വസനീയമായ പുരോഗതിയിൽ ജോ ബൈഡൻ വളരെ അധികം അഭിമാനിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു.
അമേരിക്ക, ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ക്വാഡ് സഖ്യത്തിന്റെ ആദ്യ ഉച്ചകോടി 2021 മാർച്ചിൽ വൈറ്റ് ഹൗസിൽ വച്ചാണ് നടത്തിയത്. ക്വാഡിന്റെ വാർഷികം വരികയാണ്. ഇന്ത്യയുടെ ആതിഥേയത്വത്തിന് കീഴിൽ 2024ലും മുൻ വർഷങ്ങളിലേത് പോലുള്ള പുരോഗതിയും പ്രവർത്തന വേഗതയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും” ജീൻ പിയറി പറയുന്നു.
സ്വതന്ത്രമായ ഇൻഡോ-പസഫിനെക്കുറിച്ചുള്ള കാഴ്‌ച്ചപ്പാട് ഈ സഖ്യത്തിലുള്ള ഓരോ രാജ്യങ്ങൾക്കുമുണ്ട്. വിവിധ മേഖലകളിൽ കൃത്യമായ ആനുകൂല്യങ്ങളും ഇളവുകളും നൽകാൻ ഇൻഡോ-പസഫിക്കിലെ എല്ലാ രാജ്യങ്ങളേയും ക്വാഡ് സഹായിക്കുന്നുണ്ട്. 2024ലും അതിന് ശേഷവും എല്ലാം ക്വാഡിന്റെ മുന്നേറ്റം തന്നെയാണ് ആഗ്രഹിക്കുന്നതെന്നും” ജീൻ പിയറി വ്യക്തമാക്കി. ക്വാഡ് രാജ്യങ്ങളുടെ വാർഷിക ഉച്ചകോടി ഈ വർഷം ഇന്ത്യയിലാണ് നടക്കാനിരിക്കുന്നത്.