കളഭാഭിഷേകം; തത്വവും പ്രാധാന്യവും
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

കളഭാഭിഷേകം; തത്വവും പ്രാധാന്യവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 06:48 pm IST
FacebookTwitterWhatsAppTelegram

എല്ലാ പ്രമുഖ ക്ഷേത്രങ്ങളിലും നിത്യേനയെന്നപോലെയോ അട്ടവിശേഷമായോ ആചരിക്കുന്ന ഒരു വഴിപാടാണ് കളഭാഭിഷേകം.ഒരു കുടം കളഭം പൂജിച്ച് ആടുന്നു എന്നല്ലാതെ കളഭാഭിഷേകം എന്തെന്നോ, എന്താണ് ഫലമെന്നോ, ദേവന് കിട്ടുന്ന ഗുണമെന്തെന്നോ അറിഞ്ഞല്ല മിക്കവരും അത് നടത്തുന്നത്. എന്താണ് ഈ വഴിപാട് എന്ന് ഒന്നു പരിശോധിക്കാം.

അഷ്ടഗന്ധവും പനിനീരും ചേർത്ത വെള്ളത്തിൽ ചന്ദനമുട്ടി തലേന്ന് ഇട്ടു വച്ചു കുതിർത്ത് ആ വെള്ളം മാറ്റി വീണ്ടും അതേ പ്രകാരം എടുത്ത വെള്ളത്തിൽ പച്ചക്കർപ്പൂരം, കുങ്കുമപ്പൂവ് എന്നിവ ചേർത്ത് കുഴമ്പു പരുവത്തിൽ അരച്ച് എടുക്കുന്ന ഔഷധക്കൂട്ടാണ് കളഭം (ചില ഇടത്തു ഗോരോചനം, കസ്തുരി എന്നിവയും പതിവുണ്ട് ). പഞ്ച ഭൂതങ്ങളിൽ പ്രിഥ്വിയുമായാണ് ഗന്ധത്തിന് ബന്ധം. “ലം പ്രിഥ്വിയാത്മന ഗന്ധം കല്പയാമി” എന്നാണ് മന്ത്രം.ആധാര ചക്രങ്ങളിൽ “ലം ” എന്ന ബീജം മൂലാധാര ചക്രത്തിന്റെ മന്ത്രമാണ്.

അപ്പോൾ മൂലാധാര ചക്രത്തിലാണ് പൃഥ്വിയുടെ സ്ഥാനം എന്ന് മനസിലായല്ലോ. പഞ്ചാഭൂതങ്ങളിൽ സ്ഥിരത ഉള്ളത് പൃഥ്വിക്ക് മാത്രമാണ്. മൂലാധാര ചക്രം ആരോഗ്യത്തിന്റെയും, ദൃഡതയുടെയും, സമ്പത്തിന്റെയും സ്ഥാനമാണ്.  കളഭം വെറുതെ അഭിഷേകം ചെയ്യുകയോ ചാർത്തുകയോ ചെയ്താൽ തന്നെ ഭക്തനു രോഗ ദുരിതങ്ങൾ മാറുവാനും, ധനാഭിവൃദ്ധി ഉണ്ടാകുവാനും കാരണമാകും എന്നിരിക്കെ വിധിപ്രകാരം പൂജിച്ച് ആടിയാലുള്ള ഫലം പ്രത്യേകം പറയേണ്ടതില്ലല്ലോ. സാധാരണയായി വലിയ കലശ പൂജയാണ് കളഭത്തിന് പതിവ്, പൂജാസമയത്ത് പഞ്ചാവാദ്യമോ സർവ്വവാദ്യമോ പതിവുണ്ട്. അഭിഷകത്തിനു മുന്നോടിയായി പാണി കൊട്ടുന്ന പതിവും ഉണ്ട്.

ദേവന് സംഭവിച്ചിട്ടുള്ള കലകളുടെ ശോഷണത്തിന് പരിഹരമാണ് കലശം. കലകളുടെ ശയനം അതത്രേ കലശം! ശരീരം തന്നെയാണ് ക്ഷേത്രം എന്നാണല്ലോ.(യഥാ ബ്രഹ്‌മാണ്ഡ തഥാ പിണ്ഡാണ്ഡാ) അത്തരത്തിൽ നോക്കിയാൽ കലശ പുരുഷൻ വിരാൾ രൂപീയായ പ്രപഞ്ച പുരുഷൻ തന്നെയാണ്. ദൃശ്യ പ്രപഞ്ചത്തിലെ പ്രധാന കലകളായ വഹ്നി, സൂര്യ, സോമ കലകളാണ് കലശത്തിന്റെയും പ്രധാന ഭാഗം, വഹ്നിയുടെ പത്തും, സൂര്യന്റെ പണ്ട്രണ്ടും സോമന്റെ പതിനാറും കലകൾ പീഠപൂജ, കുംഭ സംസ്കാരം, മുതലായവ കഴിച്ച കലശത്തിൽ യഥാക്രമം ആവാഹിക്കപ്പെടുന്നു. ഇവിടെ വഹ്നിയുടെ 10 കല എന്നത് നമ്മുടെ പ്രാണൻ പത്തായി വേർപിരിഞ്ഞു അതതിന്റെ ധർമ്മങ്ങൾ നടത്തുന്നതാണ് എന്ന് ധരിക്കണം. പണ്ട്രണ്ട് സൂര്യ കലകൾ 12 മാസങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്ന അവസ്ഥാ ഭേദങ്ങൾ എന്നും ധരിക്കണം. സോമന്റെ 16 കലകൾ അമാവാസി മുതൽ പൗർണമി വരെയുള്ള ചാന്ദ്രദിനങ്ങൾ, മനസ്സിലും, ദേഹത്തെ ജല തത്വത്തിലും വരുത്തുന്ന മാറ്റങ്ങൾ എന്നതാണ് തത്വം. ഇത്തരത്തിൽ ബ്രഹ്മണ്ഡത്തിൽ വർത്തിക്കുന്ന തൊണ്ണൂറ്റി ആറ് തത്വങ്ങളും ക്രമപ്രകാരം ന്യസിച്ച് അതെല്ലാം ശ്രീലകത്തെ മൂർത്തിയായി ധാരണ ചെയ്ത് ചിത്തം ഉറപ്പിച്ചു കഴിക്കുന്ന കളഭം കൂടുതൽ ഫലം ചെയ്യുമെന്നതിൽ സംശയം വേണ്ട.

വിശേഷാൽ പൂജ ആയതിനാൽ തന്ത്രി തന്നെയാണ് നടത്തേണ്ടത്. ശീതോപചാരങ്ങളിൽ ഏറ്റവും പ്രധാനമായതും കളഭാഭിഷേകമാണ്, അതായത് ബിംബത്തിന്റെ താപം നിയന്ത്രിക്കുക എന്നർത്ഥം. അമിതമായി നെയ്യ് മുതലായവ അഭിഷേകം ചെയ്താൽ, പിന്നാലെ കളഭം ആടാറുണ്ട്. കൂടാതെ മീനമാസത്തിലെ കൊടുംചൂടിന്റെ താപത്തിൽ നിന്നും രക്ഷയ്‌ക്കു വേണ്ടിയും പണ്ട്രണ്ട് കളഭം പോലെയുള്ള അഭിഷേകങ്ങൾ നടത്താറുണ്ട്.

ഏറെ എഴുതുവാൻ ഉണ്ടെങ്കിലും വിസ്താര ഭയം കൊണ്ട് നിർത്തുന്നു.അടുത്ത തവണ എവിടെങ്കിലും കളഭം അഭിഷേകം ഉള്ളപ്പോൾ എല്ലാവരും പോയി പങ്കെടുത്തു കുറേക്കൂടി മനസിലാക്കുക.

എഴുതിയത്
വി ആർ രാജേഷ് ശർമ്മ
ഫോൺ : 85478 84351

Tags: SUBKalabhabhishekamKalabham
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

Latest News

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies