സർവ അനുമാനങ്ങളെയും നിഷ്പ്രഭമാക്കി; അഭൂതപൂർവ്വമായ കുതിപ്പിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ; മൂന്നാം പാദത്തിൽ റെക്കോർഡ് വളർച്ച
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർവ അനുമാനങ്ങളെയും നിഷ്പ്രഭമാക്കി; അഭൂതപൂർവ്വമായ കുതിപ്പിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ; മൂന്നാം പാദത്തിൽ റെക്കോർഡ് വളർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 11:21 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കുതിപ്പ് തുടർന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. നടപ്പുസാമ്പത്തിക വർഷം മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) 8.4 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. ഇതോടെ നടപ്പുസാമ്പത്തിക വർഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ അനുമാനം 7.3 ശതമാനമായിരുന്നത് 7.6 ശതമാനമായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) അറിയിച്ചു.

മൂന്നാം പാദത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനം 43.72 ലക്ഷം കോടി രൂപയാണ്. മുൻവർഷം ഇത് 40.35 ലക്ഷം കോടി ആയിരുന്നു. മൂന്നാം പാദത്തിൽ ആറ് ശതമാനം മുതൽ 6.9 ശതമാനം വളർച്ചയാണ് മിക്ക ഏജൻസികളും പ്രവചിച്ചിരുന്നത്. പുതിയ കണക്കുകൾ പ്രകാരം ഒന്നാം പാ​ദത്തിൽ 8.2 ശതമാനവും രണ്ടാം പാദത്തിൽ 8.1 ശതമാനം വളർച്ചനിരക്കാണ് രേഖപ്പെടുത്തിയത്. റിസർവ് ബാങ്ക് ഫെബ്രുവരി ആദ്യം ചേർന്ന പണനയ യോ​ഗത്തിൽ 6.5 ശതമാനം വളർച്ച മാത്രമാണ് അനുമാനിച്ചിരുന്നത്. എന്നാൽ ഈ കണക്കുകളെ എല്ലാം നിഷ്പ്രഭമാക്കിയാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക്.

ഇനി മുതൽ ജി‍ഡിപി കണക്കുകൾ രണ്ട് തവണ മാത്രമാണ് പുതുക്കുകയുള്ളൂവെന്ന് എൻഎസ്ഒ അറിയിച്ചു. ഇതുവരെ മൂന്ന് തവണ കണക്കുകൾ പുനർനിർണയിച്ചിരുന്നു. 2020-21 സാമ്പത്തിക വർഷം മൂന്നാമത് പരിഷ്കരിച്ച കണക്കുകളാകും അന്തിമമാക്കുക. അതിന് ശേഷമുള്ള സാമ്പത്തിക വർഷങ്ങളിൽ രണ്ടാമത് പരിഷ്കരിക്കുന്ന കണക്കുകൾ അന്തിമമായി പരി​ഗണിക്കും. നാലാം പാദ വളർ‌ച്ച സംബന്ധിച്ച കണക്കുകൾ മേയ് 31-ന് പ്രഖ്യാപിക്കും.

ഉത്പന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജിഡിപി. കഴിഞ്ഞ വർ‌ഷത്തെ ഇതേ കാലയളവിലുള്ള ജിഡിപിയിൽ നിന്ന് ഇത്തവണ എത്ര വർദ്ധനയുണ്ടായി എന്നതാണ് സാമ്പത്തിക വളർ‌ച്ചാനിരക്കായി കണക്കാക്കുന്നത്.

Tags: EconomyQ3 GDP growth
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies