തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ഗോപി. ക്ഷേത്രത്തിലെത്തിയ താരം ഭഗവാന് മുന്നിൽ തെച്ചി പൂവ് സമർപ്പിച്ച് പ്രാർത്ഥിച്ചു. സുരേഷ് ഗോപിയെ കാണാൻ ആയിരങ്ങളാണ് ക്ഷേത്ര പരിസരത്ത് തടിച്ചു കൂടിയത്. ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ച നവ വധൂവരന്മാരും സുരേഷ് ഗോപിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു.
ക്ഷേത്രത്തിലെ പ്രസാദം ഊട്ടിലും സുരേഷ് ഗോപി പങ്കെടുത്തു. ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് ഭക്ഷണം വിളമ്പി കൊടുത്ത ശേഷം അവർക്കൊപ്പം ഇരുന്നാണ് അദ്ദേഹം ഭക്ഷണം കഴിച്ചത്.
തൃശൂർ ആര് നിൽക്കണമെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും ആര് നിന്നാലും താൻ തൃശൂർ തന്നെ ഉണ്ടായിരിക്കുമെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തവണ തൃശൂരിലെ ജനങ്ങൾ തൃശൂർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.