അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി നടക്കുന്ന ആഘോഷ ചടങ്ങിൽ പങ്കെടുക്കുന്നതിനായി അണിനിരന്ന് ബോളിവുഡ് താരങ്ങൾ.

ഒപ്പം മുംബൈ ഇന്ത്യൻസ് ടീം താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാനായി ജാംനഗറിൽ എത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രീവെഡിംഗ് ആഘോഷങ്ങൾ ജാംനഗറിൽ ആരംഭിച്ചത്. പിന്നാലെ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ താരങ്ങളുടെ വിശേഷങ്ങൾകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിറഞ്ഞിരിക്കുകയാണ്.

ഇന്നലെ വൈകുന്നേരം അഞ്ച് മണി മുതലാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. രൺബീർ കപൂർ, ആലിയ ഭട്ട്, ദീപിക പദുക്കോൺ, രൺവീർ സിംഗ്, റാണി മുഖർജി, സിദ്ധാർത്ഥ്-കിയാര, സെയ്ഫ്-കരീന,

മഹേന്ദ്ര സിംഗ് ധോണി, അനിൽ കപൂർ, സോനം കപൂർ, ഷാനയ കപൂർ, ദിഷ പടാനി, സുനിൽ ഷെട്ടി, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, ആമിർ ഖാൻ, അജയ് ദേവ്ഗൺ, രാംചരൺ തേജ, ബോണി കപൂർ, ജാൻവി കപൂർ എന്നിവർ കുടുംബത്തോടൊപ്പമാണ് വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തിയത്.

ശ്രദ്ധ കപൂർ തന്റെ കാമുകനൊപ്പമാണ് ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയത്. ഇരുവരും ആദ്യമായാണ് പൊതുവേദിയിൽ ഒരുമിച്ചെത്തുന്നത്. നടൻ വരുൺ ധവാൻ ഭാര്യയ്‌ക്കും മാതാപിതാക്കൾക്കും ഒപ്പമാണ് എത്തിയത്. മാധുരി ദീക്ഷിത്, റിതേഷ് ദേശ്മുഖ് തുടങ്ങിയവരും ആഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തി.

വിവാഹത്തിന് മൂന്ന് ദിവസം മുമ്പായാണ് ആഘോഷ പരിപാടികൾ ആരംഭിക്കുന്നത്. വലിയ ആഡംബരത്തോടെ നടക്കുന്ന ആഘോഷങ്ങളിൽ വിവിധ മേഖലകളിൽ നിന്നും നിരവധി പേർ പങ്കെടുക്കും.















