ഒരാഴ്ചക്കുള്ളിലെ രണ്ടാം വരവ്; പ്രധാനമന്ത്രി നാളെ തമിഴകത്ത്

Published by
Janam Web Desk

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തമിഴ്നാട് സന്ദർശിക്കും. ഏഴ് ദിവസത്തിനിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി തമിഴ്നാട്ടിൽ സന്ദർശനം നടത്തുന്നത്. നാളെ ചെന്നൈ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ സ്വാ​ഗതം ചെയ്യുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്ത് സജ്ജീമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായി ചെങ്കൽപട്ട് ജില്ലയിലും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

മഹാരാഷ്‌ട്രയിൽ നിന്നും നാളെ ഉച്ചയ്‌ക്ക് 2.45-ന് ചെന്നൈ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തുന്നത്. അവിടെ നിന്നും ഹെലികോപ്റ്ററിൽ ചെന്നൈയിലെ കൽപ്പാക്കം ഹെലിപാഡിലെത്തും. ബിജെപി സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് വൈകിട്ട് 6.35-ന് പ്രത്യേകം ഏർപ്പെടുത്തുന്ന വിമാനത്തിൽ പ്രധാനമന്ത്രി തെലങ്കാനയിലേക്ക് പോകും.

യോഗം നടക്കുന്ന സ്ഥലത്തും ചെന്നൈ വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലെ ലോഡ്ജുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പരിശോധനകളും നടക്കുന്നുണ്ട്.

Share
Leave a Comment