മനാമ: കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024-2025 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് ഷറഫുദ്ധീൻ മാരായമംഗലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലായിരുന്നു ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറി ഇൻമാസ് ബാബു പട്ടാമ്പി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഹാരിസ് വി വി തൃത്താല വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര, ജില്ലാ നിരീക്ഷകൻ ഷംസുദ്ധീൻ വെള്ളിക്കുളങ്ങര സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡന്റ് വികെ കുഞ്ഞമ്മദ് ഹാജി, സമസ്ത ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി ഇൻമാസ് ബാബു സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി നൗഫൽ പടിഞ്ഞാറങ്ങാടി നന്ദി അറിയിച്ചു. റിട്ടേണിംഗ് ഓഫീസർമാരായ അബ്ദുൽ അസീസ് എൻകെ, അഷ്റഫ് കക്കണ്ടി, ശിഹാബ് പ്ലസ് എന്നിവർ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പ്രസിഡണ്ട് ഇൻമാസ് ബാബു പട്ടാമ്പി, ജനറൽ സെക്രട്ടറി നിസാമുദ്ധീൻ മാരായമംഗലം, ട്രഷറർ ഹാരിസ് വിവി തൃത്താല, ഓർഗനൈസിംഗ് സെക്രട്ടറി ആഷിക്ക് മേഴത്തൂർ എന്നിവരെയുംവൈസ് പ്രസിഡണ്ടുമാരായി യൂസഫ് മുണ്ടൂർ, നൗഫൽ പടിഞ്ഞാറങ്ങാടി, മാസിൽ പട്ടാമ്പി, അൻവർ കുമ്പിടി, നൗഷാദ് പുതുനഗരം എന്നിവരെയും സെക്രട്ടറിമാരായി അനസ് നാട്ടുകൽ, ഷഫീക്ക് വല്ലപ്പുഴ, ഫൈസൽ വടക്കഞ്ചേരി, അൻസാർ ചങ്ങലീരി, അബ്ദുൽ കരീം പെരിങ്ങോട്ടുകുറുശ്ശി എന്നിവരെയും തെരഞ്ഞെടുത്തു.
മുൻ ജില്ലാ പ്രസിഡന്റ് ഷറഫുദ്ധീൻ മാരായമംഗലം, മുൻ സംസ്ഥാന സെക്രട്ടറി അലി കൊയിലാണ്ടി എന്നിവർ പുതുതായി തെരഞ്ഞെടുത്ത കമ്മിറ്റിക്ക് ആശംസകൾ നേർന്നു.