തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. തോമസ്, റാണിമോൾ, മിനി ജുവാൻ മരിയ, ഇവാൻ എന്നിവർക്കാണ് പരിക്കേറ്റത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരും വഴി കോട്ടയം മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്റെ ഏറ്റവും പിന്നിലായാണ് ആംബുലൻസ് പോയിരുന്നത്. മുഖ്യമന്ത്രിയുടെ വാഹനവും മറ്റ് വാഹനങ്ങളും കടന്ന് പോയതിന് ശേഷം ഈ വാഹനം അൽപം പിന്നിലായി പോയിരുന്നു. ഇതിന് പിന്നാലെയാണ് അപകടമുണ്ടായത്.