കൊല്ലം: ആൾത്താമസമില്ലാത്ത വീടിന്റെ കുളിമുറിയിൽ ഗ്രോബാഗിലായി കൃഷി ചെയ്ത കഞ്ചാവ് ചെടികൾ പിടികൂടി എക്സൈസ്. 21. 20 സെന്റിമീറ്റർ നീളമുള്ള നിറയെ ഇലകളുള്ളതുമായ രണ്ട് കഞ്ചാവ് ചെടികളാണ് എക്സൈസ് കണ്ടെടുത്തത്. ആദിനാട് തയ്യിൽ ക്ഷേത്രത്തിന് സമീപം ആളില്ലാത്ത വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഭാഗീകമായി നശിച്ച വീട്ടിൽ സാമൂഹിക വിരുദ്ധരുടെ ശല്യം വർദ്ധിച്ച് വരുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്.
പരിശോധനയിൽ ഇന്ന് രാവിലെയും കഞ്ചാവ് ചെടികൾക്ക് വെള്ളം ഒഴിച്ചതായി കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത് എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതി ഉടൻ പിടിയിലാകുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ. എൻ. ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കഞ്ചാവ് പിടികൂടിയത്.