5,038 പേർക്ക് നിയമനം നൽകിയെന്ന് പോലീസ്; വ്യാജമെന്ന് കണക്കുകൾ നിരത്തി സിപിഒ ഉദ്യോ​ഗാർത്ഥികൾ; കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് ജനങ്ങൾ; സമരം കത്തുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

5,038 പേർക്ക് നിയമനം നൽകിയെന്ന് പോലീസ്; വ്യാജമെന്ന് കണക്കുകൾ നിരത്തി സിപിഒ ഉദ്യോ​ഗാർത്ഥികൾ; കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് ജനങ്ങൾ; സമരം കത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 09:16 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല സമരം നടത്തുന്ന സിപിഒ റാങ്ക് ഹോൾഡേഴ്സും സംസ്ഥാന പോലീസ് മേധാവിയുമായി നടത്തിയ ചർച്ച പരാജയം. പിന്നാലെ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ സംബന്ധിച്ച് പോലീസ് വിശദീകരണവുമായി രം​ഗത്തെത്തി. എന്നാൽ ഇവ വ്യാജമെന്ന് ഉദ്യോ​ഗാർത്ഥികൾ കണക്കുകൾ സഹിതം വ്യക്തമാക്കുന്നു.

5,038 പേർക്ക് നിയമനം നൽകിയെന്നാണ് പോലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലെ  കണക്ക്. 3,326 ഒഴിവുകളിലേക്ക് മാത്രമാണ് ഇതുവരെ നിയമനം നടന്നതെന്ന്  ഉദ്യോ​ഗാർത്ഥികൾ വ്യക്തമാക്കി. ബാക്കിയുള്ള ഒഴിവുകൾ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോ​ഗാർത്ഥികൾ തന്നെ ശേഖരിച്ച് നൽകിയ എൻജെ‍ഡി ഒഴിവുകളാണ്. വനിതാ കോൺസ്റ്റബിൾ, പോലീസ് ഡ്രൈവർ, എസ്.സി-എസ്.ടി സ്പെഷ്യൽ റിക്രൂട്ട്മെന്റ്, പോലീസ് ടെലി കമ്യൂണിക്കേഷൻ നിയമനങ്ങളും ഈ കണക്കിൽ ഉൾക്കൊള്ളിച്ചിരിക്കുകയാണെന്നും ഉദ്യോ​ഗാർത്ഥികൾ തെളിവ് സഹിതം സമർത്ഥിച്ചു. ‌‌

 

View this post on Instagram

 

A post shared by SAVE POLICE CONSTABLE RANKLIST [530/2019] (@savepoliceconstableranklist)

സർക്കാർ നേരിട്ട് ചർച്ചയ്‌ക്ക് തയ്യാറാകും വരെ സമരം ശക്തമാക്കാനാണ് ഉദ്യോ​ഗാർത്ഥികളുടെ തീരുമാനം. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീ‌ട്ടുക, നിലവിലുള്ള ഒഴിവുകൾ നികത്തി പോലീസ് സ്റ്റേഷനുകൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുക എന്നീ ആവശ്യങ്ങളാണ് ഉദ്യോ​ഗാർത്ഥികൾ മുന്നോട്ട് വയ്‌ക്കുന്നത്.

സർക്കാരിൽ സമ്മർദ്ദം ശക്തമാക്കാനാണ് പോലീസ് മേധാവിയും ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ സർക്കാർ ചർച്ചയ്‌ക്ക് വഴങ്ങണമെന്ന ആവശ്യത്തിൽ തന്നെയാണ് ഉദ്യോ​ഗാർത്ഥികൾ. 13,975 പേർ ഉൾപ്പെട്ട സംസ്ഥാനത്തെ ഏഴ് ബറ്റാലിയനുകളിലേക്കുള്ള റാങ്ക് ലിസ്റ്റിൽ 3,326 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്ന് ഉദ്യോ​ഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 20 ദിവസങ്ങളായി നീളുന്ന സമരം, സർക്കാരോ മറ്റ് പ്രതിനിധികളോ ഇടപെടാത്ത സാഹചര്യം ഉടലെടുത്തതോടെയാണ് ഉദ്യോ​ഗാർത്ഥികൾ സമരമുറകൾ ശക്തമാക്കാൻ തീരുമാനിച്ചതും കഴിഞ്ഞ ദിവസം ഉദ്യോ​ഗാർത്ഥികളുടെ കുടുംബാംഹ​ഗങ്ങൾ ഉൾപ്പടെയുള്ളവർ സമരമുഖത്തെത്തിയതും. സെക്രട്ടേറിയറ്റ് റോഡ് നീണ്ട ഏഴ് മണിക്കൂറുകളോളം ഉപരോധിച്ചു.

പൊള്ളുന്ന വെയിലിൽ ഉള്ളുലഞ്ഞ് അമ്മമാർ കുഴഞ്ഞുവീണു. പിഞ്ചുകുഞ്ഞുങ്ങളുമായെത്തിയവരും വലഞ്ഞു. പരിഹാരം കാണാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് തീരുമാനമെടുത്തതോടെയാണ് പോലീസ് മേധാവി ചർച്ചയ്‌ക്ക് തയ്യാറായത്. ഇതിന് പിന്നാലെയാണ് വ്യാജ കണക്കുകൾ എഴുതി പെരുപ്പിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റെന്നാണ് ഉയരുന്ന ആക്ഷേപം.

Tags: DGPCPO Rank Holders
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies