400 കിലോമീറ്റർ ഉയരത്തിൽ, 400 ടൺ ഭാരത്തിൽ 'ഭാരതീയ് അന്തരീക്ഷ് നിലയം'! ഇന്ത്യയുടെ ആദ്യത്തെ സ്പേസ് സ്റ്റേഷനെ കുറിച്ച് അറിയേണ്ടതെല്ലാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

400 കിലോമീറ്റർ ഉയരത്തിൽ, 400 ടൺ ഭാരത്തിൽ ‘ഭാരതീയ് അന്തരീക്ഷ് നിലയം’! ഇന്ത്യയുടെ ആദ്യത്തെ സ്പേസ് സ്റ്റേഷനെ കുറിച്ച് അറിയേണ്ടതെല്ലാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 11:07 am IST
FacebookTwitterWhatsAppTelegram

ബഹിരാകാശ മേഖലയിൽ ഇന്ത്യൻ ആധിപത്യമാണ് പ്രകടമാകുന്നത്. ലോകരാജ്യങ്ങളോട് കിടപ്പിടിക്കും വിധത്തിലുള്ള നിരവധി ദൗത്യങ്ങളാണ് കഴിഞ്ഞ ഒരു വർഷം മാത്രം ഭാരതം നടത്തിയത്. ഇസ്രോയും പ്ര​ഗത്ഭരായ ശാസ്ത്രജ്ഞരുമാണ് ഓരോ സുവർണ നേ‌ട്ടങ്ങൾക്ക് പിന്നിൽ. ഇതിന് പിന്നാലെ ഇന്ത്യയുടെ സ്വന്തം ബഹിരാകശ നിലയം നിർമ്മിക്കുകയെന്ന ലക്ഷ്യത്തിലാണ് രാജ്യം.

2035-ഓ‌ടെ ‘ഭാരതീയ് അന്തരീക്ഷ് നിലയത്തിന്റെ’ നിർമ്മാണം പൂർത്തിയാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. രാജ്യത്തിന്റെ ആദ്യത്തെ ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങൾ എത്രയും വേ​ഗത്തിൽ ആരംഭിക്കുമെന്ന് ഐഎസ്ആർഒ മേധാവി എസ്. സോമനാഥും വ്യക്തമാക്കി. നിലയത്തിന്റെ ആദ്യ മെഡ്യൂളുകൾ ഏതാനും വർഷത്തിനുള്ളിൽ വിക്ഷേപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹിരാകാശ നിലയത്തിനായുള്ള സാങ്കേതിക വിദ്യകൾ ഐഎസ്ആർഒ വികസിപ്പിക്കാനുള്ള നീക്കം ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ നിലയത്തിന്റെ സവിശേഷതകളറിയാം..

ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിൽ, ലോ എർത്ത് ഓർബിറ്റിലായിരിക്കും ബഹിരാകാശ നിലയം സ്ഥാപിക്കുക. രണ്ട് മുതൽ നാല് വരെ ബഹിരാകാശ സഞ്ചാരികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരിക്കും നിലയം. റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതുവരെ ബഹിരാകാശ നിലയം സ്ഥാപിച്ചിട്ടുള്ളത്. ഭാരതീയ് അന്തരീക്ഷ് നിലയം യാഥാർത്ഥ്യമാകുന്നതോടെ പട്ടികയിൽ നാലം സ്ഥാനത്തായി ഇന്ത്യയും ഇടം നേടും.

നിലയത്തിന്റെ ജോലികൾ ദ്രുത​ഗതിയിൽ പുരോ​ഗമിക്കുകയാണെന്ന് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെൻ്റർ ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ബാഹുബലി അല്ലെങ്കിൽ ലോഞ്ച് വെഹിക്കിൾ മാർക്ക് 3 ഉപയോ​ഗിച്ചാകും ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഘടകങ്ങളെ ഉയർത്തുകയെന്നും അദ്ദേഹം പറഞ്ഞു.

പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം 20 ടൺ ഭാരമാകും ബഹിരാകാശ നിലയത്തിന് ഉണ്ടാവുക. ദൃഢമായ ഘടനയാകും ഇത്. പിന്നീട് ഇതിലേക്ക് ഊതി വീർപ്പിക്കാവുന്ന മൊഡ്യൂളുകൾ കൂടി കൂട്ടിച്ചേർക്കപ്പെടും. ഇതോടെ നിലയത്തിന്റെ ആകെ ഭാരം 400 ടൺ ആകും. നാല് വ്യത്യസ്ത മൊഡ്യൂളുകളും നാല് ജോഡി സോളാർ പാനലുകളുമാകും നിലയത്തിന് ഉണ്ടാവുക. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് സ്ഥിരമായി ഡോക്ക് ചെയ്ത സുരക്ഷാ ക്രൂ മൊഡ്യൂൾ എസ്കേപ്പ് സംവിധാനവും ഇതിലുണ്ടാകും.

ഇന്ത്യയുടെ പരിസ്ഥിതിയുമായി പൊരുത്തപ്പെടും വിധത്തിലുള്ള സംവിധാനമാകും പ്രധാന മൊഡ്യൂളിൽ സജ്ജമാക്കുക. ഓക്സിജൻ ഉത്പാദിപ്പിക്കാനും കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യാനും ആർദ്രത നിലനിർത്താനും സഹായിക്കും. ഇതിന് പുറമേ 2040-ഓടെ ആദ്യത്തെ ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കുക എന്നിവയുൾപ്പെടെയുള്ള വമ്പൻ പദ്ധതികൾക്കാണ് ഇന്ത്യ പദ്ധതിയിടുന്നത്.

Tags: space stationBharatiya Antariksh StationMaiden Space Station
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies