ഇടുക്കി: കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ഇടുക്കിയിലെ നേര്യമംഗലത്താണ് കാട്ടാന ആക്രമണമുണ്ടായത്. കാഞ്ഞിരവേലി സ്വദേശി ഇന്ദിര (70) ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ വച്ചാണ് കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.
കൂവ വിളവെടുക്കുന്നതിനിടെ വയോധികയെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇന്ദിരയെ കോതമംഗലം ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ വഴിമദ്ധ്യേയാണ് മരണം സംഭവിച്ചത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.