ആലപ്പുഴ: പിക്കപ്പ് വാൻ ഗുഡ്സ് ഓട്ടോറിക്ഷയിലിടിച്ച് ഡ്രൈവർ മരിച്ചു. അമ്പലപ്പുഴ പുറക്കാട് സ്വദേശി കുഞ്ഞുമോൻ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പുറക്കാട് പഴയങ്ങാടിയിലാണ് അപകടം നടന്നത്. ഗുഡ്സ് ഓട്ടോറിക്ഷയുടെ പുറകിൽ പിക്ക് അപ് വാനിടിച്ചായിരുന്നു അപകടം സംഭവിച്ചത്.
വാഹനങ്ങൾ കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞായിരുന്നു ഡ്രൈവർ കുഞ്ഞുമോന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.