തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. നാളെ മുതൽ ശനിയാഴ്ച വരെയായിരിക്കും ഈ ക്രമീകരണം. ഏഴു ജില്ലകളിൽ രാവിലെയും ഏഴ് ജില്ലകളിൽ വൈകിട്ടുമായിരിക്കും കടകൾ പ്രവർത്തിക്കുക. മസ്റ്ററിംഗ് നടക്കുന്നതിനാൽ സർവ്വറിലെ തിരക്ക് ഒഴുവാക്കനായാണ് ഈ ക്രമീകരണം.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെയും ബുധൻ, ശനി ദിവസങ്ങളിൽ വൈകിട്ടുമായിരിക്കും പ്രവർത്തിക്കുക. തൃശൂർ മുതൽ കാസർകോട് വരെ ബുധൻ, ശനി ദിവസങ്ങളിൽ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകിട്ടുമായിരിക്കും പ്രവർത്തിക്കുക.
മസ്റ്ററിംഗിനിടെ റേഷൻ വിതരണം തടസപ്പെടാതിരിക്കാനാണ് ഇത്തരത്തിൽ ഒരു ക്രമീകരണം. സെർവർ ഓവർലോഡ് ഒഴിവാക്കാനും റേഷൻ വിതരണം ത്വരിതപ്പെടുത്താനും സമയമാറ്റം സഹായിക്കുമെന്നും അധികൃതർ അറിയിച്ചു. ശിവരാത്രി ദിനമായ മാർച്ച് 8 ന് റേഷൻ കടകൾക്ക് അവധിയായിരിക്കും.