കോട്ടയം: ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ. കോട്ടയത്ത് പാലാ പൂവരണിയിലാണ് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛനും അമ്മയും മൂന്ന് മക്കളുമാണ് മരിച്ചത്. പൂവരണിയിൽ വാടകക്ക് താമസിക്കുന്ന ഞണ്ടുപാറ സ്വദേശി ജെയ്സണും കുടുംബവുമാണ് മരിച്ചത്.
ഭാര്യയെയും മൂന്ന് കുഞ്ഞുങ്ങളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജെയ്സൺ തൂങ്ങിമരിക്കുകയായിരുന്നു. അമ്മയെയും കുഞ്ഞുങ്ങളെയും രക്തം വാർന്ന നിലയിലാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.