തിരുവനന്തപുരം: തലസ്ഥാനത്ത് വീടിന് തീവച്ചതിന് പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി. സമീപത്തെ റബ്ബർ പുരയിടത്തിലാണ് തൂങ്ങിമരിച്ചത്. കൊച്ചാലംമൂട് സ്വദേശി നാസറുദ്ദീൻ ആണ് വീടിന് തീവച്ച ശേഷം ജീവനൊടുക്കിയത്. കല്ലറ പാങ്ങോടാണ് സംഭവം.
കുടുംബ പ്രശ്നത്തെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പാങ്ങോട് പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. വീടിന്റെ ഉൾഭാഗം സാരമായി കത്തിനശിച്ചതായാണ് വിവരം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.