നാഷണൽ ക്രിയേറ്റേഴ്സ് അവാർഡ്ദാനം മാർച്ച് 8ന്; പ്രധാനമന്ത്രി സമർപ്പിക്കും

Published by
Janam Web Desk

ന്യൂഡൽഹി: ആദ്യ നാഷണൽ ക്രിയേറ്റേഴ്സ് അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിക്കും. മാർച്ച് 8ന് ദില്ലി ഭാരത് മണ്ഡപത്തിൽ നടക്കുന്ന പരിപാടിയിലാകും അവർ‍ഡ് സമ്മാനിക്കും. ഇതിന് പിന്നാലെ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.

നാളെ മാർച്ച് 8ന് രാവിലെ 10:30 ന് ഞാൻ ആദ്യ നാഷണൽ ക്രിയേറ്റേഴ്സ് അവാർഡ് സമർപ്പിക്കും. പുതുമയുടെയും സർഗ്ഗാത്മകതയുടെയും ക്രിയേറ്റർ സമൂഹത്തിന്റെയും ആഘോഷമാണ് ഈ അവാർഡുകൾ- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

കഥാഖ്യാനം, സാമൂഹിക മാറ്റത്തിനുള്ള പ്രോത്സാഹനം, സുസ്ഥിര പരിസ്ഥിതി, യാത്ര, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഗെയിമിംഗ് എന്നിവയുൾപ്പടെയുള്ള വിവിധ മേഖലകളിലെ മികവും സ്വാധീനവും തിരിച്ചറിയാനാണ് അവാർഡ് ലക്ഷ്യമിടുന്നത്.

Share
Leave a Comment