പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2026, 05:36 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കോടികള്‍ ചെലവിട്ട് വാങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നതായി ആരോഗ്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ഏകദേശം 450 കോടി രൂപയുടെ ഉപകരണങ്ങള്‍ പെട്ടി പോലും തുറക്കാതെ അനാഥമായി കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വെന്റിലേറ്ററുകള്‍, ഡിജിറ്റല്‍ എക്സ്-റേ മെഷീനുകള്‍, മാമോഗ്രാം ഉപകരണങ്ങള്‍, ഡയാലിസിസ് മെഷീനുകള്‍ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. ആരോഗ്യ സെക്രട്ടറി റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറിയതായാണ് വിവരം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വാങ്ങിയ ഉപകരണങ്ങളാണ് ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നത്. ഓരോ ഉപകരണത്തിനും മൂന്ന് ലക്ഷം രൂപയിലധികം വിലയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രോഗികള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ട സര്‍ക്കാര്‍ ആശുപത്രികളില്‍ കോടികള്‍ ചെലവിട്ട ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കിടക്കുന്നത് ആരോഗ്യവകുപ്പിന്റെ വാങ്ങല്‍ നടപടികളെയും ആസൂത്രണത്തെയും കുറിച്ച് ഗുരുതര ചോദ്യങ്ങളുയര്‍ത്തുന്നു. ഉപകരണങ്ങള്‍ വാങ്ങിയിട്ടും അവ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ആരുടേതാണെന്നതും വ്യക്തമാകേണ്ടതുണ്ട്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎംഎസ്സിഎല്‍) വാങ്ങിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍ ഉപയോഗശൂന്യമായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ കെട്ടിക്കിടക്കുന്നതായുള്ള വിവരവും പുറത്തുവരുന്നത്. മരുന്നുകള്‍ സംബന്ധിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

വാങ്ങിയ ഉപകരണങ്ങള്‍ ആശുപത്രികളില്‍ എത്തിച്ചിട്ടും ഉപയോഗിക്കാത്തതിന്റെ കാരണം എന്താണ്, ആവശ്യകത വിലയിരുത്താതെയാണോ വാങ്ങല്‍ നടത്തിയത്, സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. പൊതുജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് വാങ്ങുന്ന ഉപകരണങ്ങള്‍ രോഗികള്‍ക്ക് പ്രയോജനപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ആരോഗ്യവകുപ്പിന്റെ ഉത്തരവാദിത്തമാണ്. ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കിടക്കുന്നതിന് പിന്നില്‍ അഴിമതിയുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ പരിശോധന നടത്തി വീഴ്ചകള്‍ കണ്ടെത്തുകയും ഉത്തരവാദികളുണ്ടെങ്കില്‍ നടപടി സ്വീകരിക്കുകയും വേണമെന്ന ആവശ്യം ശക്തമാകുകയാണ്. ചികിത്സാ സൗകര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ഉറപ്പാക്കുന്നതിലും പൊതുപണത്തിന്റെ വിനിയോഗത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിലും ആരോഗ്യവകുപ്പിന്റെ നടപടി നിര്‍ണായകമാകും.

Tags: Government hospitalmedical equipmentslying unused
Share
Tweet
SendShare

More News from this section

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

Latest News

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാം പ്രതി പിടിയിൽ, ആഷിഖിനെതിരെ എംഡിഎംഎ കേസും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies