മുംബൈ: ഹിന്ദി ടെലിവിഷൻ താരം ഡോളി സോഹി (48) അന്തരിച്ചു. സെർവിക്കൽ ക്യാൻസറിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മഞ്ഞപ്പിത്തത്തെ തുടർന്ന് ചികിത്സയിലായുന്ന ഡോളിയുടെ സഹോദരിയും നടിയുമായ അമൻദീപ് സോഹിയും മരിച്ചു. ഇരുവരും മുബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിസയിലായിരുന്നു.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരുടെയും മരണം സംഭവിച്ചത്. സഹോദരങ്ങളെ നഷ്ടപ്പെട്ടതിന്റെ ആഘാതം താങ്ങാനാകുന്നില്ലെന്ന് സഹോദരൻ മനു സോഹി മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്കാര ചടങ്ങുകൾ വൈകിട്ടോടെ മുംബൈയിൽ നടക്കും.















