രാമേശ്വരം കഫേ സ്‌ഫോടനം: പ്രതികൾക്ക് നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുമായി ബന്ധം; സുപ്രധാന സൂചനകൾ എൻഐഎക്ക് ലഭിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമേശ്വരം കഫേ സ്‌ഫോടനം: പ്രതികൾക്ക് നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുമായി ബന്ധം; സുപ്രധാന സൂചനകൾ എൻഐഎക്ക് ലഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 01:20 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) സുപ്രധാന സൂചനകൾ ലഭിച്ചു. കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ മുഖം പുറത്ത് വന്നതൊടെ ഇയാളെ തേടി വിവിധ സ്ഥലങ്ങളിൽ എൻഐഎ സംഘം
പരിശോധന നടത്തുകയാണ്. പ്രതിയുടെ ചില കൂട്ടാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് സൂചന.

പ്രതിയുടെ തൊപ്പി ധരിക്കാതെയുള്ള ചിത്രങ്ങൾ എൻഐഎ പുറത്തുവിട്ടിരുന്നു. സ്‌ഫോടനം നടന്ന ദിവസം വൈകുന്നേരത്തോടെ ബെല്ലാരി ബസ് സ്റ്റാൻഡിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ലഭിച്ചത്. അവിടെ നിന്ന് ഒരു ഓട്ടോ വാടകയ്‌ക്ക് എടുത്താണ് ഇയാൾ ന​ഗരത്തിലേക്ക് പോയത്. കൂടാതെ രണ്ട് പേരുമായി ഇയാൾ സംസാരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇവർ രണ്ടുപേരും കലബുറഗി സ്വദേശികളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. KA 32 F 1885 നമ്പർ ബസിലാണ് ഇരുവരും ബെല്ലാരിയിൽ നിന്ന് കലബുറഗിയിലേക്ക് യാത്ര ചെയ്തത്. അതിലൊരാൾ കലബുറഗിയിലെ രാം മന്ദിർ സർക്കിളിൽ ഇറങ്ങിയിരുന്നു. നിലവിൽ കലബുറഗിയിലുള്ള എൻഐഎ സംഘം ബസ് സ്റ്റാൻഡിലെയും റെയിൽവേ സ്റ്റേഷനിലെയും മറ്റ് സ്ഥലങ്ങളിലെയും സിസിടിവികൾ പരിശോധിച്ചുവരികയാണ്.

കലബുറഗിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബിദർ ജില്ലയിലെ ഹുമ്നാബാദ് കേന്ദ്രീകരിച്ചും എൻഐഎ സംഘം തിരച്ചിൽ നടത്തുന്നുണ്ട്. തെലങ്കാന അതിർത്തിയാണ് ഈ പ്രദേശം. നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുടെ തെലങ്കാന മൊഡ്യൂളിലെ അം​ഗമായ അബ്ദുൾ സലീമിനെ ഇവിടെ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ബെം​ഗളൂരു സ്‌ഫോടനത്തിന്റെ രണ്ടാം ദിവസമായിരുന്നു അറസ്റ്റ്. ഇയാൾക്ക് സ്ഫോടനവുമായി ബന്ധമുണ്ടെന്നാണ് എൻഐഎ സംഘത്തിന് ലഭിച്ച വിവരം.

Tags: PFIRameshwaram cafe blast
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies