ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലിരിക്കുന്ന ഇന്ത്യ പേസർ മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് പിടിഐയോട് ഷമിയുടെ തിരിച്ചുവരവിനെക്കുറിച്ച് വ്യക്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഷമിക്ക് നഷ്ടമായിരുന്നു. ഐപിഎല്ലും താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പായിട്ടുണ്ട്. ലോകകപ്പിലാണ് താരം അവസാനമായി ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങിയത്.
‘ഷമിയുടെ ശസ്ത്രക്രിയ പൂർത്തിയായിട്ടുണ്ട്. അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. അദ്ദേഹം ബംഗ്ലാദേശിനെതിരെ ഇന്ത്യയിൽ നടക്കുന്ന പരമ്പരയിൽ തിരിച്ചുവരുമെന്നാണ് കരുതുന്നത്. കെ.എൽ രാഹുലിന് ഒരു ഇഞ്ചക്ഷന്റെ ആവശ്യമുണ്ട്. അദ്ദേഹം എൻ.സി.എയിൽ പരിക്കിൽ നിന്ന് മുക്തനാവാനുള്ള ചികിത്സയിലാണ്”– ജയ് ഷാ പറഞ്ഞു.
ലണ്ടനിൽ ചികിത്സ തേടിയ അദ്ദേഹം ഐപിഎൽ കളിച്ചേക്കും. സെപ്റ്റംബറിലാണ് ബംഗ്ലാദേശ് ടീം ഇന്ത്യയിലെത്തുന്നത്. അവർ രണ്ടു ടെസ്റ്റും മൂന്ന് ടി20യും ഇവിടെ കളിക്കും. ഈ പരമ്പരയിലൂടെയാകും ഷമി തിരിച്ചെത്തുക.