ഐഎസ്ആർഒയുടെ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് 3DSൽ നിന്നുള്ള ഭൂമിയുടെ ആദ്യ ചിത്രം പുറത്തുവിട്ടു. ഉപഗ്രത്തിലെ 6 ചാനൽ ഇമേജർ ഉപകരണം വഴിയാണ് ചിത്രങ്ങൾ പകർത്തിരിക്കുന്നത്. അന്തരീക്ഷത്തിന്റെയും ഭൂമിയുടെ ഉപരിതലത്തിന്റെയും ചിത്രങ്ങൾ വിവിധ സ്‌പെക്ട്രൽ ചാനലുകൾ ഉപയോഗിച്ച് പകർത്താൻ കഴിയുമെന്നും ഇസ്രോ അറിയിച്ചു.

കാലാവസ്ഥാ നിരീക്ഷണത്തിൽ കൂടുതൽ കൃത്യതയുണ്ടാകാൻ ഇത്തരം സ്പെക്ട്രൽ ചാനലുകളിലൂടെ ചിത്രം പകർത്തുന്നതുവഴി സാധിക്കുന്നു. ഇത് ഭൂമിയുടെ ഉപരിതല താപനില, അന്തരീക്ഷ പ്രതിഭാസങ്ങൾ, സസ്യങ്ങളുടെ ആരോഗ്യം തുടങ്ങി വിവിധ കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിന് സഹായിക്കുമെന്നും ഐഎസ്‌ഐർഒ പറഞ്ഞു. ഇപ്പോൾ ഉപഗ്രഹം പകർത്തിയ ചിത്രത്തിൽ ഇന്ത്യയുടെ ചിത്രവും വ്യക്തമായി കാണാവുന്നതാണ്. ജിഎസ്എൽവിയുടെ 16-ാം ദൗത്യമായി ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചത്.















