ന്യൂഡല്‍ഹി: വാരണാസിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ഇന്ത്യയുടെ സെമികോണ്‍ഡക്ടര്‍, മൊബൈല്‍ നിര്‍മ്മാണ, വളം, റെയില്‍വേ മേഖലകള്‍ക്ക് ശക്തി പകരുന്നതിനുമായി കേന്ദ്ര മന്ത്രിസഭ നിരവധി സുപ്രധാന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.
വിവര-പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതനുസരിച്ച്, ദേശീയപാത-19 മുതല്‍ വാരണാസി റിങ് റോഡ് വരെ 46 കിലോമീറ്റര്‍ നീളത്തില്‍ ആറുവരി ഗ്രീന്‍ഫീല്‍ഡ് എലിവേറ്റഡ് കോറിഡോര്‍ നിര്‍മ്മിക്കാന്‍ 14,400 കോടിയിലധികം ചെലവഴിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ യാത്രാസമയം ഒരു മണിക്കൂറില്‍ നിന്ന് 20 മിനിറ്റായി കുറയുമെന്നാണ് വിലയിരുത്തല്‍.
ഇതിന് പുറമെ വരുണാ നദീതീരത്ത് 43 കിലോമീറ്റര്‍ നീളത്തില്‍ ആറുവരിയും നാലുവരിയും ഉള്‍പ്പെടുന്ന എലിവേറ്റഡ് കോറിഡോറിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഏകദേശം 11,000 കോടി ചെലവില്‍ നടപ്പാക്കുന്ന ഈ പദ്ധതി എന്‍എച്ച്-31, കാശി റെയില്‍വേ സ്റ്റേഷന്‍, വാരണാസി റിങ് റോഡ്, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കും.















