ആ വാർത്ത കേട്ട് തരിച്ചുപോയി, എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നു കരഞ്ഞു, അപ്പോൾ രോഹിത്ത് കയറിവന്നു, ആശ്വാസമായത് അദ്ദേഹത്തിന്റെ വാക്കുകൾ: അശ്വിൻ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആ വാർത്ത കേട്ട് തരിച്ചുപോയി, എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നു കരഞ്ഞു, അപ്പോൾ രോഹിത്ത് കയറിവന്നു, ആശ്വാസമായത് അദ്ദേഹത്തിന്റെ വാക്കുകൾ: അശ്വിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 02:25 pm IST
Facebook
Twitter
WhatsAppTelegram

രോഹിത് ശർമ്മ ഹൃദയ ശുദ്ധിയുള്ള താരമെന്ന് സഹതാരം രവിചന്ദ്രൻ അശ്വിൻ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെ തനിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നപ്പോൾ രോഹിതിന്റെ വലിയ സഹായം ഉണ്ടായെന്ന് അശ്വിൻ പറഞ്ഞു. 500 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് രാജ്കോട്ട് ടെസ്റ്റിനിടെ അശ്വിൻ നാട്ടിലേക്ക് മടങ്ങിയത്. അമ്മയ്‌ക്ക് വയ്യാതായതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ താരം  ഇപ്പോൾ താൻ അനുഭവിച്ച സംഘർഷങ്ങളെ പറ്റിയും ഡ്രസ്സിംഗ് റൂമിൽ നടന്ന സംഭവങ്ങളെ പറ്റിയും തുറന്നുപറഞ്ഞിരിക്കുകയാണ്.

500-ാം വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഭാര്യയിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ ഉള്ള അഭിനന്ദന സന്ദേശത്തിന് വേണ്ടി ഞാൻ കാത്തിരുന്നു. വൈകിട്ട് 7 മണിയായിട്ടും അവരിൽ നിന്ന് എനിക്കൊരു കോളോ മെസേജോ വന്നില്ല. വളരെ അസ്വാഭാവികത തോന്നി. അവർ അഭിമുഖങ്ങൾ നൽകുകയായിരിക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷേ കുറച്ചു നേരത്തിന് ഉള്ളിൽ ഞാൻ ഭാര്യയെ വിളിച്ചു. അവളുടെ ശബ്ദം ഇടറി. അവളെന്നോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് അമ്മ കുഴഞ്ഞുവീണ കാര്യം അവൾ എന്നോട് പറഞ്ഞത്.

ഇതിനെ എങ്ങനെ നേരിട്ടെന്ന് എനിക്കറിയില്ല. ഞാൻ മറ്റുള്ളവർ കാണാതെ  ഡ്രസിംഗ് റൂമിലിരുന്ന്  കരഞ്ഞു.  ഫോണിൽ കിട്ടാതെ വന്നതോടെ ഭാര്യ എന്നെ നോക്കാനായി ടീം ഫിസിയോട് ആവശ്യപ്പെട്ടത്.  രോഹിത് ശർമ്മയെയും രാഹുൽ ദ്രാവിഡിനെയും അവൾ  കാര്യമറിയിച്ചിട്ടുണ്ടാകും എന്നെനിക്ക് ഉറപ്പായിരുന്നു. അവരോട് എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. ടീം വിട്ടാലോ എന്നുവരെ ഞാൻ ചിന്തിച്ചു. രാജ്‌കോട്ട് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മേൽക്കൈ ഉണ്ടായിരുന്ന സമയമായിരുന്നു അത്. താൻ നാട്ടിലേക്ക് മടങ്ങിയാൽ ഇന്ത്യൻ ടീം 10 പേരായി ചുരുങ്ങും. ഇന്ത്യയ്‌ക്ക് ഒരു ബൗളറുടെ അഭാവം ഉണ്ടാകും. പരമ്പര 1-1ന് തുല്യമാണ്.

അമ്മയോട് അവസാനമായി സംസാരിച്ചതുൾപ്പെടെ ഞാൻ ചിന്തിച്ചു. അമ്മയെ പോയി കാണാൻ  തീരുമാനിച്ചു. അമ്മയ്‌ക്ക് ബോധം തെളിഞ്ഞോ എന്ന് ചോദിച്ചു കൊണ്ടേയിരുന്നു. എന്നാൽ ഡോക്ടർമാർ കാണാൻ അനുമതി നൽകിയില്ലെന്ന് പറഞ്ഞു. ഫ്‌ളൈറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ രാജ്കോട്ടിൽ നിന്ന് ചെന്നൈയിലേക്ക് ഫ്‌ളൈറ്റ് ഇല്ല. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആ സമയത്താണ് രോഹിതും രാഹുൽ ഭായിയും  മുറിയിലേക്ക് വന്നത്. ചിന്തിച്ചിരിക്കാതെ നാട്ടിലേക്ക് മടങ്ങാനും ചാർട്ടേഡ് ഫ്‌ളൈറ്റ് ശരിയാക്കി തരാമെന്നും ഞാൻ ആലോചിക്കുന്നത് കണ്ട് രോഹിത് പറഞ്ഞു.

ചേത്വേശ്വർ പൂജാരയ്‌ക്ക് ഒരു വലിയ നന്ദി പറയുന്നു. രണ്ട് മണിക്കൂറിനുള്ളിൽ പൂജാര തനിക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കി നൽകി. നാട്ടിലേക്കുള്ള ആ യാത്രയിൽ എനിക്കൊപ്പം ഫിസിയോ കമലേഷിനെയും രാഹുൽ അയച്ചു. അതും  നിർണായക സമയത്ത്. ഞാൻ കമലേഷിനോട് ടീമിനൊപ്പം തുടരാൻ ആവശ്യപ്പെട്ടു. എന്നാൽ രാഹുൽ അത് കുഴപ്പമില്ലെന്ന് പറഞ്ഞു. യാത്രയിലുടനീളം കമലേഷിനെ വിളിച്ചാണ് രാഹുൽ കാര്യങ്ങൾ തിരക്കിയത്. രോഹിത്തിന്റെ പ്രവൃത്തി എന്നെ അത്ഭുതപ്പെടത്തി. ഞാനാണ് ക്യാപ്റ്റനെങ്കിൽ രണ്ടാമതൊന്നും ചിന്തിക്കാതെ വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെടും. പക്ഷേ രാഹുൽ നിരന്തരമായി കാര്യങ്ങൾ തിരക്കിക്കൊണ്ടിരുന്നു. എന്നോടൊപ്പം യാത്ര ചെയ്യാൻ കമലേഷിനോട് ആവശ്യപ്പെടുന്നു. അവിശ്വസനീയം!.

രോഹിത് ശർമ്മയുടെ നല്ല മനസാണ് ഇത്രയും കാര്യങ്ങൾക്ക് കാരണമായത്. ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ നേടിയ നായകനാണ് രോഹിത്. എന്നിട്ടും രോഹിതിന് ഒരു താരത്തിന്റെ തലക്കനമില്ല. ആ നല്ല മനസിന് ഇനിയും ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. താൻ രോഹിതിനുവേണ്ടി പ്രാർത്ഥിക്കുന്നതായും രവിചന്ദ്രൻ അശ്വിൻ പ്രതികരിച്ചു.

 

Tags: rohit sharmaR ASHWIN
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies