മലപ്പുറം: കിണറ്റിൽ വീണ് വയോധിക മരിച്ചു. മലപ്പുറത്ത് എടപ്പാൾ തട്ടാൻ പടിയിലാണ് സംഭവം. തട്ടാൻപടി സ്വദേശിനി തങ്കമ്മു (75) ആണ് മരിച്ചത്. അമ്മയെ രക്ഷപ്പെടുത്താൻ കിണറ്റിൽ ചാടിയ മകൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവമുണ്ടായത്.
അമ്മ കിണറ്റിൽ വീണതറിഞ്ഞ് രക്ഷപ്പെടുത്താനായി പുറകെ ചാടിയ മകൻ മോഹനനാണ് പരിക്കേറ്റത്. ഇരുവരെയും നാട്ടുകാർ ചേർന്ന് കരയ്ക്ക് കയറ്റി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ അവശനിലയിലായിരുന്ന തങ്കമ്മു ചികിത്സക്കിടെ മരിക്കുകയായിരുന്നു.