കപൂർ കുടുംബത്തിലെ 5 തലമുറകളും ബോളിവുഡിൽ സജീവമാണ്. അതുകൊണ്ടുതന്നെ കപൂർ കുടുംബത്തിലെ ഓരോ താരങ്ങളുടെ ജീവിതവും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ താരങ്ങളുടെ വിദ്യാഭ്യാസമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരു അഭിമുഖത്തിൽ തന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് രൺബീർ കപൂർ പറഞ്ഞതാണ് കാരണം.
തന്റെ കുടുംബത്തിൽ ഏറ്റവും അധികം പഠിച്ചിട്ടുള്ളത് താനാണെന്നും രൺബീർ പറയുന്നു. കപൂര്‍ കുടുംബത്തില്‍ 10-ാം ക്ലാസ് പാസായ ഏക വ്യക്തി താന്‍ എന്നാണ് രണ്‍ബിര്‍ പറഞ്ഞത്. മുത്തച്ഛന് രാജ് കപൂറും അച്ഛന് റിഷി രാജ് കപൂറും പത്താം ക്ലാസ് പരീക്ഷ പാസായിട്ടില്ല. മുംബൈയിലെ സ്കോട്ടിഷ് സ്കൂളിലായിരുന്നു രൺബീർ പഠനം പൂർത്തിയാക്കിയത്. തുടർന്ന്, ന്യൂയോര്‍ക്കിലെ സ്കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്സില്‍ നിന്ന് ഫിലിം മേക്കിംഗ് കോഴ്സിന് ചേർന്നു. അതിന് ശേഷം ലീ സ്ട്രാസ്ബര്‍ഗ് തിയേറ്ററില്‍ നിന്നും മെത്തേഡ് ആക്ടിംഗ് പഠിച്ചിരുന്നു.
‘അച്ഛൻ സംവിധാനം ചെയ്ത ‘ആ അബ് ലൗട്ട് ചാലെ’ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നപ്പോഴായിരുന്നു എന്റെ പത്താം ക്ലാസിലെ റിസൾട്ട് വന്നത്. എനിക്ക് 54.3 ശതമാനം മാര്‍ക്കുണ്ടായിരുന്നു. അന്ന് എന്റെ അമ്മ സന്തോഷം കൊണ്ട് അലറിവിളിക്കുകയായിരുന്നു. വീട്ടുകാർ എനിക്കുവേണ്ടി ഒരു പാർട്ടി വരെ സംഘടിപ്പിച്ചിരുന്നു. മുത്തശ്ശി സന്തോഷം കൊണ്ട് കരയുകവരെ ചെയ്തു. അതോടെ പത്താം ക്ലാസ്സ് പാസ് ആയ ആദ്യ കപൂര്‍ ബോയ് ആയി ഞാൻ മാറി.’- രൺബീർ കപൂർ പറഞ്ഞു.