കൊല്ലം: പണം നൽകാത്തതിന്റെ ദേഷ്യത്തിൽ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ചവറ കോയിവിള സ്വദേശി മനോജ് കുമാർ(37) ആണ് പിടിയിലായത്. ഇയാളുടെ പിതാവായ അച്യുതനെയാണ് അടിച്ചു കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
അച്യുതന്റെ പേരിലുണ്ടായിരുന്ന സ്ഥലം വിറ്റുകിട്ടിയ പണത്തിന്റെ ഓഹരി മനോജ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകില്ലെന്ന് പറഞ്ഞതോടെ പ്രതി പിതാവിനെ മർദ്ദിക്കുകയായിരുന്നു. ഇയാൾ പിതാവിനെ ക്രൂരമായി മർദ്ദിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അച്യുതനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.